/indian-express-malayalam/media/media_files/2025/12/21/vaibhav-suryavanshi-against-pakistan-2025-12-21-21-16-22.jpg)
Asia Cup Under 19 india vs Pakistan:വൈഭവ് സൂര്യവൻഷിയുടെ ബാറ്റിങ് കരുത്തിൽ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെ ചെയ്സ് ചെയ്ത് ഇന്ത്യ തോൽപ്പിക്കുന്നത് കാണാനാണ് ആരാധകർ കാത്തിരുന്നത്. മികച്ച തുടക്കവും വൈഭവിന് ലഭിച്ചു. പക്ഷേ 191 റൺസിന്റെ കൂറ്റൻ തോൽവിയിലേക്ക് വീണതോടെ ഇന്ത്യക്ക് കിരീടം നഷ്ടമായി. ഫൈനലിൽ സ്കോർ ഉയർത്താനാവാതെ മടങ്ങുന്നതിന് ഇടയിൽ പാക് ബോളറുമായി ഇന്ത്യയുടെ കൗമാര താരം കൊമ്പുകോർത്തു.
ഇന്ത്യൻ ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തിൽ ആണ് വൈഭവ് പുറത്തായത്. പാക്കിസ്ഥാൻ പേസർ അലി റാസയുടെ പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി വൈഭവ് മടങ്ങുകയായിരുന്നു. പാക് ബോളറുടെ നേരെ വിരൽ ചൂണ്ടിയതിന് ശേഷം വൈഭവ് തന്റെ ഷൂസ് കാണിച്ചുകൊടുക്കുകയായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് സെൻസേഷന്റെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Kalesh b/w Vaibhav Suryavanshi and Pakistani bowler:
— Ghar Ke Kalesh (@gharkekalesh) December 21, 2025
pic.twitter.com/U73rT0wRZd
Also Read: Sanju Samson Viral Video: 'വാ മച്ചി വാ മച്ചി, തൂക്കടാ ഇവനെ'; 'ലോകേഷ് കനകരാജ്' മോഡ്!
10 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറും സഹിതം 26 റൺസ് ആണ് വൈഭവ് ഫൈനലിൽ സ്കോർ ചെയ്തത്. ടൂർണമെന്റിൽ യുഎഇക്കെതിരെ വൈഭവ് 171 റൺസ് അടിച്ചെടുത്തിരുന്നു. മലേഷ്യക്കെതിരെ അർധ ശതകവും നേടി. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും വൈഭവിന് സ്കോർ ഉയർത്താൻ കഴിഞ്ഞിരുന്നില്ല.
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യൻ ബാറ്റർമാരുടെ ദയനീയ പ്രകടനം ആണ് കൂറ്റൻ തോൽവിക്ക് കാരണമായത്. 16 പന്തിൽ നിന്ന് 36 റൺസ് എടുത്ത വാലറ്റക്കാരൻ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദീപേഷും വൈഭവും ഒഴികെ മറ്റ് ഇന്ത്യൻ മാറ്റർമാർ ആരും 20ന് മുകളിൽ സ്കോർ ചെയ്തില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനെ തുണച്ചത് ഓപ്പണർ സമീർ മിൻഹാസിന്റെ ക്ലാസിക് ഇന്നിങ്സ് ആണ്. 113 പന്തിൽ നിന്ന് 17 ഫോറും ഒൻപത് സിക്സും പറത്തി 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്. അഹ്മദ് ഹുസെയ്ൻ അർധ ശതകം കണ്ടെത്തി. മറ്റ് പാക്കിസ്ഥാൻ ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി
Read More: India T20 World Cup Squad: ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി; സഞ്ജു ഫസ്റ്റ് ചോയിസ് കീപ്പർ; ലോകകപ്പിനുള്ള സ്ക്വാഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us