scorecardresearch

Vaibhav Suryavanshi: അതിവേഗ അർധ ശതകം; ആയുഷ് മാത്രേയുടെ റെക്കോർഡിനൊപ്പം വൈഭവ്

Vaibhav Suryavanshi Under 19 World Cup: ഇന്ത്യക്കായി ഓപ്പണർ ആരോൺ ജോർജ് 16 പന്തിൽ നിന്ന് 23 റൺസ് നേടി. ക്യാപ്റ്റൻ ആയുഷ് മാത്രെ 21 റൺസിനും പുറത്തായതോടെ ഇന്ത്യ സമ്മർദത്തിലേക്ക് വീണിരുന്നു

Vaibhav Suryavanshi Under 19 World Cup: ഇന്ത്യക്കായി ഓപ്പണർ ആരോൺ ജോർജ് 16 പന്തിൽ നിന്ന് 23 റൺസ് നേടി. ക്യാപ്റ്റൻ ആയുഷ് മാത്രെ 21 റൺസിനും പുറത്തായതോടെ ഇന്ത്യ സമ്മർദത്തിലേക്ക് വീണിരുന്നു

author-image
Sports Desk
New Update
Vaibhav Suryavanshi Under19 Century

Vaibhav Suryavanshi Under 19 World Cup: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്ത് പതിനാലുകാരൻ ഓപ്പണർ വൈഭവ് സൂര്യവൻഷി. 24 പന്തിൽ നിന്ന് വൈഭവ് അർധ ശതകം കണ്ടെത്തി. സിംബാബ് വെക്കെതിരെ വൈഭവ് അതിവേഗ അർധ ശതകത്തിലേക്ക് എത്തിയപ്പോൾ ഇന്ത്യക്ക് ലോകകപ്പിലെ സൂപ്പർ സിക്സ് പോരിൽ മിന്നും തുടക്കം ലഭിച്ചു.  

Advertisment

30 പന്തിൽ നിന്ന് 52 റൺസ് എടുത്താണ് വൈഭവ് സൂര്യവൻഷി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. നാല് ഫോറും നാല് സിക്സുമാണ് വൈഭവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ടൂർണമെന്റിലെ വൈഭവ് സൂര്യവൻഷിയുടെ രണ്ടാമത്തെ അർധ ശതകമാണ് ഇത്. നേരത്തെ ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ വൈഭവ് 72 റൺസ് സ്കോർ ചെയ്തിരുന്നു. 

Also Read: 'നന്ദി, വിരമിക്കാൻ സമയമായി; പിആർ ബലത്തിൽ ടീമിലെത്തുന്നു'; സഞ്ജുവിനെതിരെ ആരാധകർ

അണ്ടർ 19 ലോകകപ്പ് 2026ലെ വേഗതയേറിയ മൂന്നാമത്തെ അർധ ശതകമാണ് വൈഭവ് സിംബാബ് വെക്കെതിരെ കണ്ടെത്തിയത്. ടൂർണമെന്റിലെ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രേയുടെ അതിവേഗ അർധ ശതകം എന്ന റെക്കോർഡിനൊപ്പവും വൈഭവ് ഇന്നത്തെ ഇന്നിങ്സിലൂടെ എത്തി. 

Also Read: ലോകകപ്പിലെ പിന്മാറ്റം; ബംഗ്ലാദേശിന് നഷ്ടം കോടികൾ; കളിക്കാർക്ക് ഇന്ത്യൻ ബ്രാൻഡുകളുടെ പ്രഹരം

നിലവിൽ അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് റൺ സ്കോറർ വൈഭവ് ആണ്. 41 എന്ന ബാറ്റിങ് ശരാശരിയിൽ 166 റൺസ് ആണ് 133 എന്ന സ്ട്രൈക്ക്റേറ്റിൽ വൈഭവ് സ്കോർ ചെയ്തത്.  സിംബാബ് വെക്കെതിരായ സൂപ്പർ 6  മത്സരത്തിൽ 12ാമത്തെ ഓവറിൽ ആണ് വൈഭവ് പുറത്തായത്. 

Also Read: MS Dhoni IPL: ധോണി മൂന്നാമനായി ഇറങ്ങും; പവർപ്ലേയിൽ അടിച്ചു തകർക്കും: ആർ അശ്വിൻ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണർ ആരോൺ ജോർജ് 16 പന്തിൽ നിന്ന് 23 റൺസ് നേടി. ക്യാപ്റ്റൻ ആയുഷ് മാത്രെ 21 റൺസിനും പുറത്തായതോടെ ഇന്ത്യ സമ്മർദത്തിലേക്ക് വീണിരുന്നു. എന്നാൽ വിഹാൻ മൽഹോത്രയും അഭിഗ്യാൻ അഭിഷേകും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ തുണച്ചു. 

Read More: ബുമ്രയ്ക്ക് മാത്രം പ്രത്യേക പരിഗണന എന്തിനാണ്? സിറാജിന്റെ കഠിനാധ്വാനത്തിന് വിലയില്ലേ? തുറന്നടിച്ച് മുൻ താരം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: