scorecardresearch

Vaibhav Suryavanshi: ഇംഗ്ലണ്ടിനെ അടിച്ചുപറത്തി വൈഭവ്; അണ്ടർ 19 ലോകകപ്പ് ഫൈനലിൽ റെക്കോർഡ് സെഞ്ചുറി

Vaibhav Suryavanshi Century: ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടതിന് പിന്നാലെ കരുതലോടെയാണ് വൈഭവ് ഇന്നിങ്സിന് തുടക്കമിട്ടത്. സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ വൈഭവ് കൂടുതൽ അപകടകാരിയായി

Vaibhav Suryavanshi Century: ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടതിന് പിന്നാലെ കരുതലോടെയാണ് വൈഭവ് ഇന്നിങ്സിന് തുടക്കമിട്ടത്. സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ വൈഭവ് കൂടുതൽ അപകടകാരിയായി

author-image
Sports Desk
New Update
Vaibhav Suryavanshi Century in Under 19 World Cup Final

Source: Indian Cricket Team, Instagram

Vaibhav Suryavanshi Century: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ വൈഭവ് സൂര്യവൻഷിക്ക് സെഞ്ചുറി. 55 പന്തിൽ നിന്നാണ് വൈഭവ് നിർണായക മത്സരത്തിൽ ഇന്ത്യയെ തുണച്ച് സ്കോർ മൂന്നക്കം കടത്തിയത്. 32 പന്തിൽ നിന്നാണ് വൈഭവ് അർധ ശതകത്തിലേക്ക് എത്തിയത്. പിന്നാലെ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിച്ച വൈഭവ് ക്ലാസിക് സെഞ്ചുറി തൊട്ടു. 

Advertisment

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അണ്ടർ 19 ടീമിന് സെമി ഫൈനലിലെ ഹീറോയായ മലയാളി താരം ആരോൺ ജോർജിനെ തുടക്കത്തിലേ നഷ്ടമായി. ഒൻപത് റൺസ് മാത്രമാണ് ആരോണിന് കണ്ടെത്താനായത്. ആരോൺ മടങ്ങിയതിന് പിന്നാലെ വൈഭവ് സൂര്യവൻഷിയും ആയുഷ് മാത്രേയും ചേർന്ന് കൂട്ടുകെട്ടുയർത്തി ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു. 

Also Read: Sanju Samson: മത്സ്യത്തൊഴിലാളിയായ മുത്തച്ഛൻ പകർന്ന് നൽകിയ കരുത്ത്; വിഴിഞ്ഞത്തെ തീരത്ത് നിന്ന് സഞ്ജു എന്ന പോരാളി വളർന്ന കഥ

Advertisment

19ാം ഓവറിൽ ഇന്ത്യൻ സ്കോർ 162ൽ നിൽക്കെയാണ് വൈഭവ്-ആയുഷ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് തകർക്കാനായത്. 51 പന്തിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്സും സഹിതം 53 റൺസ് എടുത്താണ് ക്യാപ്റ്റൻ ആയുഷ് മാത്രേ പുറത്തായത്. ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടതിന് പിന്നാലെ കരുതലോടെയാണ് വൈഭവ് ഇന്നിങ്സിന് തുടക്കമിട്ടത്. സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ വൈഭവ് കൂടുതൽ അപകടകാരിയായി. 

Also Read: സന്തോഷ് ട്രോഫി ഫൈനലിൽ കേരളം; ലക്ഷ്യം എട്ടാം കിരീടം, ഫൈനലിൽ എത്തുന്നത് പതിനാറാം തവണ

അണ്ടർ 19 ലോകകപ്പിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് വൈഭവ് തന്റെ പേരിലാക്കിയത്. അണ്ടർ 19 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ വേഗമേറിയ സെഞ്ചുറിയാണ് ഇത്. 80 പന്തിൽ 15 ഫോറും 15 സിക്സും പറത്തി 175 റൺസ് എടുത്താണ് വൈഭവ് പുറത്തായത്. 

Read More: Cristiano Ronaldo: മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് തിരികെ വരാൻ റൊണാൾഡോയുടെ നീക്കം; പ്രകോപനം ബെൻസെമയുടെ ട്രാൻസ്ഫർ?

Vaibhav Suryavanshi Under 19 World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: