/indian-express-malayalam/media/media_files/2026/01/07/vaibhav-suryavanshi-under19-century-2026-01-07-16-04-18.jpg)
Vaibhav Suryavanshi (Source: Indian Cricket Team, Instagram)
Vaibhav Suryavanshi Century: മിന്നും ഫോം തുടർന്ന് ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ വൈഭവ് സൂര്യവൻഷി. അണ്ടർ 19 ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ ശതകത്തിലേക്കാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ യൂത്ത് ഏകദിനത്തിൽ വൈഭവ് എത്തിയത്. 63 പന്തിൽ നിന്ന് സെഞ്ചുറിയിലേക്ക് എത്തിയ വൈഭവ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അണ്ടർ 19 ടീമിന് വേണ്ടി നേരിട്ട ആദ്യ പന്ത് തന്നെ വൈഭവ് ബൗണ്ടറി കടത്തി. 24 പന്തിൽ പതിനാലുകാരൻ ക്യാപ്റ്റൻ അർധ ശതകത്തിലേക്ക് എത്തി. 74 പന്തിൽ നിന്ന് 127 റൺസ് എടുത്താണ് വൈഭവ് പുറത്തായത്. ഒൻപത് ഫോറും 10 സിക്സും വൈഭവിന്റെ ബാറ്റിൽ നിന്ന് വന്നു.
യൂത്ത് ഏകദിനത്തിൽ ഇന്ത്യക്കായി വൈഭവ് നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണ് ഇത്. 17 ഇന്നിങ്സുകളിൽ നിന്നാണ് ഈ മൂന്ന് ശതകം വന്നത്. അഞ്ച് സെഞ്ചുറി നേടിയ ഉൻമുക്ത് ചന്ദ് ആണ് ഈ ലിസ്റ്റിൽ മുൻപിൽ. 21 ഇന്നിങ്സ് ആണ് ഉൻമുക്ത് ചന്ദിന് ഇതിനായി വേണ്ടിവന്നത്.
Box Office stuff from Vaibhav Sooryavanshi! 🍿 pic.twitter.com/noZLkCI9F6
— Rajasthan Royals (@rajasthanroyals) January 7, 2026
Also Read: Kabaddi: ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ
50 എന്ന ബാറ്റിങ് ശരാശരിയിൽ 973 റൺസ് ആണ് വൈഭവ് ഇതുവരെ സ്കോർ ചെയ്തത്. അണ്ടർ 19 ലോകകപ്പിൽ ഇതേ ഫോമിൽ വൈഭവ് ബാറ്റ് വീശിയാൽ 1000 റൺസ് എന്ന നാഴികക്ക് വൈഭവ് പിന്നിടും. അണ്ടർ 19 ലോകകപ്പിൽ യുഎസിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Also Read: 14 സിക്സ്, 13 ഫോർ; വിഷ്ണു വിനോദിന്റെ തൂക്കിയടി; പുതുച്ചേരിയേയും തകർത്ത് കേരളം
വൈഭവിനൊപ്പം ആരോൺ ജോർജും ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ ക്ഷമ പരീക്ഷിച്ചു. 32 പന്തിൽ നിന്നാണ് ആരോൺ അർധ ശതകം തൊട്ടത്. 91 പന്തിൽ നിന്ന് സ്കോർ മൂന്നക്കവും കടത്തി. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ അണ്ടർ 19 ടീം പരമ്പര സ്വന്തമാക്കിയിരുന്നു.
Read More: Virat Kohli: കോഹ്ലി ക്രിക്കറ്റിൽ നിന്ന് വിരമിക്കണമായിരുന്നു: മഞ്ജരേക്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us