scorecardresearch

Vaibhav Suryavanshi: '90കളിലെ ശാപം' എന്ന് സ്ലെഡ്ജ്; 95 പന്തിൽ 171 റൺസ് അടിച്ചെടുത്ത് ചരിത്രമെഴുതി വൈഭവ് സൂര്യവൻഷി

Vaibhav Suryavanshi Century; അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തുന്ന താരമായും വൈഭവ് മാറി. 26 സിക്സുകൾ ആണ് വൈഭവിന്റെ ബാറ്റിൽ നിന്ന് വന്നത്

Vaibhav Suryavanshi Century; അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തുന്ന താരമായും വൈഭവ് മാറി. 26 സിക്സുകൾ ആണ് വൈഭവിന്റെ ബാറ്റിൽ നിന്ന് വന്നത്

author-image
Sports Desk
New Update
Vaibhav Suryavanshi Scored Cenyury Under 19 India

Source: Indian Cricket Team, Instagram

Vaibhav Suryavanshi's Century; 95 പന്തിൽ നിന്ന് 171 റൺസ് അടിച്ചെടുത്ത് ചരിത്രമെഴുതി ഇന്ത്യയുടെ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവൻഷി. മത്സരങ്ങൾ ഓരോന്ന് പിന്നിടുമ്പോഴും റെക്കോർഡുകൾ ഒന്നൊന്നായി തിരിത്തിയെഴുതുകയാണ് വൈഭവ്. യൂത്ത് ഏകദിനത്തിലെ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആണ് ഇത്. 14 സിക്സും ഏഴ് ഫോറും വൈഭവിന്റെ ബാറ്റിൽ നിന്ന് പറന്നു. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ അണ്ടർ 19 ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യ പടുത്തുയർത്തിയത് 433 റൺസ്. 

Advertisment

അണ്ടർ 19 ഏഷ്യാ കപ്പിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തുന്ന താരമായും വൈഭവ് മാറി. അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തുന്ന താരം എന്ന റെക്കോർഡും വൈഭവ് കൈക്കലാക്കി. 26 സിക്സുകൾ ആണ് വൈഭവിന്റെ ബാറ്റിൽ നിന്ന് വന്നത്. 

Also Read: Sanju Samson T20; എന്ത് തെറ്റാണ് സഞ്ജു ചെയ്തത്? ഗംഭീറിനോട് റോബിൻ ഉത്തപ്പയുടെ ചോദ്യം

30 പന്തിൽ നിന്ന് യുഎഇക്കെതിരെ വൈഭവ് തന്റെ അർധ ശതകം പിന്നിട്ടു. 56 പന്തിൽ നിന്ന് സെഞ്ചുറിയിലേക്കും എത്തി. പിന്നാലെ വൈഭവിൽ നിന്ന് വന്നത് ബാറ്റിങ് വെടിക്കെട്ടാണ്. 84 പന്തിൽ നിന്ന് വൈഭവ് 150 റൺസിലേക്ക് എത്തി.

Also Read: "സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം; സഞ്ജുവുമായി മുൻപോട്ട് പോയാൽ പ്രശ്നങ്ങൾ നേരിടും"

വൈഭവിന്റെ സ്കോർ 90ലേക്ക് എത്തിയപ്പോൾ യുഎഇ വിക്കറ്റ് കീപ്പറുടെ സ്ലെഡ്ജിങ് വന്നു. 90ന്റെ ശാപം എന്നായിരുന്നു യുഎഇയുടെ വിക്കറ്റ് കീപ്പർ വൈഭവിനെ ചൂണ്ടി പറഞ്ഞത്. സെൽഫി വേണോ എന്നായിരുന്നു വൈഭവ് കൊടുത്ത മറുപടി. പിന്നാലെ വൈഭവിന്റെ ബാറ്റിന്റെ ചൂടും യുഎഇ വിക്കറ്റ് കീപ്പർ നന്നായി അറിഞ്ഞു. 

Also Read: സഞ്ജുവിനെ അനുകരിക്കാനാണ് ഗില്ലിന്റെ ശ്രമം; എന്തിനാണ് അതെന്ന് മനസിലാവുന്നില്ല: ഇർഫാൻ പഠാൻ

അണ്ടർ 19 ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം സ്കോറുമാണ് ഇത്. 2004ൽ സ്കോട്ട്ലൻഡിന് എതിരെ നേടിയ 425 റൺസ് ആയിരുന്നു ഇതുവരെയുള്ളള ഇന്ത്യയുടെ അണ്ട 19 ഏകദിനത്തിലെ ഉയർന്ന സ്കോർ. 

Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്

Vaibhav Suryavanshi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: