/indian-express-malayalam/media/media_files/2025/11/14/vaibhav-suryavanshi-century-2025-11-14-20-46-41.jpg)
Source: BCCI, X
വീണ്ടും ക്രിക്കറ്റ് ലോകത്തെ ത്രില്ലടിപ്പിച്ച് വൈഭവ് സൂര്യവൻഷി. 144 റൺസ് അടിച്ചെടുക്കാൻ ഇന്ത്യയുടെ പതിനാലുകാരന് വേണ്ടിവന്നത് 42 പന്തുകൾ മാത്രം. റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ് ടി20 ടൂർണമെൻ്റിൽ ഇന്ത്യ എ ടീമിന് വേണ്ടിയായിരുന്നു വൈഭവ് തൂക്കിയടിയുമായി നിറഞ്ഞത്. 11 ഫോറുകളും 15 സിക്സറുകളും അടങ്ങിയതാണ് വൈഭവിൻ്റെ സ്ഫോടനാത്മക ഇന്നിങ്സ്.
17 പന്തിൽ അർധ ശതകം പൂർത്തിയാക്കിയ വൈഭവ് തന്റെ സ്കോർ മൂന്നക്കം കടത്തിയത് വെറും 32 പന്തിൽ ആണ്. ക്രീസിൽ നിന്ന് മടങ്ങുമ്പോൾ വൈഭവിന്റെ സ്ട്രൈക്ക്റേറ്റ് 342.86. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ യുഎഇക്കെതിരെ ഇന്ത്യ എ ടീം 20 ഓവറിൽ കണ്ടെത്തിയത് 297 റൺസ്.
Also Read: സഞ്ജു-ജഡേജ ട്രേഡ് സങ്കീർണം; രാജസ്ഥാന്റെ കയ്യിൽ പണമില്ല; പിന്നെയും പ്രശ്നങ്ങൾ
മുഹമ്മദ് ഖോഹിദ് ഖാനെ സിക്സിന് പറത്തിയാണ് വൈഭവ് തുടങ്ങിയത്. പവർപ്ലേയിലെ അവസാന ഓവറിൽ തന്നെ വൈഭവ് അർധ ശതകം പിന്നിട്ടു. ഇതിന് ഇടയിൽ വൈഭവിനെ പുറത്താക്കാനുള്ള അവസരം യുഎഇ നഷ്ടപ്പെടുത്തി. നമാനും വൈഭവും കൂടി രണ്ടാം വിക്കറ്റിൽ 163 റൺസിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. ഇതിനെടുത്തത് വെറും 57 പന്തുകൾ. ഇതിൽ നമാൻ ധിറിന്റെ സംഭാവന 34 റൺസ് ആണ്.
Also Read: Sanju Samson IPL: സഞ്ജുവിന് വേണ്ടി ധോണി തന്റെ സ്ഥാനം വിട്ടുനൽകില്ല; കാരണം ചൂണ്ടി ചെന്നൈ മുൻ താരം
ക്രിസ് ഗെയ്ലിന്റെ ട്വന്റി20യിലെ 175 എന്ന റെക്കോർഡ് സ്കോർ വൈഭവ് മറികടന്നേക്കും എന്ന് ദോഹയിൽ തോന്നിയിരുന്നു. എന്നാൽ 13ാം ഓവറിൽ വൈഭവ് വീണു. വൈഭവ് നേരിട്ട 42 പന്തിൽ 26 പന്തുകളിൽ നിന്നും ഒന്നുകിൽ ഫോറോ സിക്സോ ആണ് വന്നത്. ട്വന്റി20യിൽ 35 പന്തിലോ അതിൽ കുറവ് പന്തിലോ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. ബാറ്റിങ്ങിനിടയിൽ ഒരു ഓവറിൽ വൈഭവ് നാല് സിക്സ് പറത്തി. ഈ ഓവറിലെ അവസാന പന്ത് വൈഭവിനെ ഫോറാണ് നേടാനായത്. ഇത് സിക്സ് പറത്താൻ സാധിക്കാത്തതിന്റെ അസ്വസ്ഥത വൈഭവ് ക്രീസിൽ നിന്ന് പ്രകടിപ്പിച്ചു.
Also Read: Sanju Samson IPL Trade: ഓൾറൗണ്ടറെ കളഞ്ഞ് വിക്കറ്റ് കീപ്പറെ വാങ്ങുന്നു; മണ്ടത്തരമെന്ന് മുൻ താരം
വൈഭവ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ജിതേഷ് ശർമയുടെ തകർപ്പൻ പ്രകടനമാണ് വന്നത്. 24 പന്തിൽ ജിതേഷ് അർധ ശതകം കണ്ടെത്തി. 32 പന്തിൽ നിന്ന് 8 ഫോറും ആറ് സിക്സും പറത്തി 83 റൺസോടെ വിക്കറ്റ് കീപ്പർ ബാറ്റർ പുറത്താവാതെ നിന്നു. വൈഭവിന്റെ ഈ പ്രകടനത്തോടെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വരവ് വൈകില്ല എന്നാണ് അഭിപ്രായങ്ങൾ വരുന്നത്.
Read More: 'എന്റെ ആത്മാവ് കൊതിക്കുന്നിടത്തേക്ക് ഞാൻ തിരിച്ചെത്തി'; ഹൃദയം തൊട്ട് മെസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us