മെഡൽ നേട്ടത്തോടെ ട്രാക്കിനോട് വിട പറയാൻ കൊതിച്ച ഉസൈൻ ബോൾട്ടിന്റെ സ്വപ്നങ്ങൾക്ക് തുരംഗംവെച്ചത് സംഘാടകർ എന്ന് ആരോപണം. 4 x 100 മീറ്റർ റിലേയുടെ ഫൈനൽ മത്സരം 1 മണിക്കൂർ വൈകിപ്പിച്ചതിനേ തുടർന്നാണ് ബോൾട്ടിന് പേശിവലിവ് ഉണ്ടായത് എന്നാണ് ആരോപണം. സംഘാടകർക്ക് എതിരെ ആരോപണവുമായി ബോൾട്ടിന്റെ സഹതാരം യോഹാൻ ബ്ലെയ്ക്കും , നൂറു മീറ്റർ ചാമ്പ്യൻ ജസ്റ്റിൻ ഗാറ്റ്‌ലിനും രംഗത്ത് എത്തിയിട്ടുണ്ട്.

മത്സരത്തിന് മുൻപ് തങ്ങളെ തണുപ്പേറിയ മുറിയിൽ സംഘാടകർ ഇരുത്തിയിരുന്നുവെന്നും ഓട്ടത്തിനു മുൻപുള്ള എല്ലാ തയാറെടുപ്പുകലും പൂർത്തിയാക്കി എത്തിയ തങ്ങളെ തണുപ്പേറിയ മുറിയിൽ ഇരുത്തിയതാണ് ബോൾട്ടിന് പരിക്കേൽക്കാൻ കാരണമെന്നും അദ്ദേഹത്തിന്‍റെ ടീം അംഗങ്ങൾ പറഞ്ഞു. വാം അപ്പ് ആയിരുന്ന ബോൾട്ടിന്രെ ശരീരം പെട്ടെന്ന് തണുത്തതാണ് പേശിവലിവ് ഉണ്ടാക്കിയതെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. മതിയായ രീതിയിൽ വാം അപ്പ് ചെയ്യാതിരുന്നാൽ താരങ്ങൾക്ക് പേശിവലിവ് ഉണ്ടാകുന്നത് പതിവാണ്. എന്നാലിവിഡെ മെഡൽ ദാനം നടത്താൻ വേണ്ടി റിലേ മത്സരം വൈകിപ്പിച്ചത് വിവാദമായിരിക്കുകയാണ്.

വിടവാങ്ങൽ മത്സരത്തിലെ 4×100 മീറ്റർ റിലേയിൽ പേശിവലിവിനെ തുടർന്ന് ബോൾട്ടിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. അവസാന 50 മീറ്റർ ശേഷിക്കെ ബോൾട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. പതിവിന് വിപരീതമായത് സംഭവിച്ചതോടെ ബോൾട്ട് പൊട്ടിക്കരഞ്ഞു. ആരാധകരോട് യാത്രപോലും പറയാതെയാണ് ബോൾട്ട് മൈതാനം വിട്ടത്.

ട്രാക്കിലെ ഗ്ലാമർ ഇനമായ 4×100 മീറ്റർ​ റിലേയിൽ വമ്പൻ അട്ടിമറിയാണ് ഉണ്ടായത്. ശക്തരായ ജെമൈക്ക മത്സരം പൂർത്തിയാക്കാതെ പോയപ്പോൾ, അമേരിക്കയെ അട്ടിമറിച്ച് ആതിഥേയരായ ബ്രിട്ടണാണ് സ്വർണ്ണം നേടിയത്. 37.52 സെക്കന്റിലാണ് ബ്രിട്ടൺ ഫിനിഷ് ചെയ്തത്. 37.52 സെക്കന്റിൽ​ ഫിനിഷ് ചെയ്ത അമേരിക്കയ്ക്കാണ് വെള്ളി. 38.02 സെക്കന്റിൽ ഫിനിഷ് ചെയ്ത ജപ്പാനാണ് വെങ്കലം.

ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 11 സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ബോ​ള്‍ട്ടി​ന് ഒ​ളി​മ്പി​ക്‌​സി​ല​ട​ക്കം 19 സ്വ​ര്‍ണ​മാ​ണ് ആ​കെ​യു​ള്ള​ത്. ഇ​തി​ല്‍ 13 സ്വ​ര്‍ണ​വും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളാ​യ 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലു​മാ​ണ്. ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ട്ട​ക്കാ​ര​ന​പ്പു​റം ഏ​റ്റ​വും മി​ക​ച്ച കാ​യി​ക താ​ര​മാ​യാ​ണ് ബോ​ള്‍ട്ട് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ