ലോകത്തെ ഏറ്റവും മികച്ച ഫിനഷർമാരിലൊരാളാണ് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി എന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. വിരമിക്കാറായി എന്ന് വിമർശകർ അലമുറയിടുമ്പോൾ കൂടുതൽ കരുത്തോടെ കരുതലോടെ ബാറ്റ് വീശുന്ന ധോണി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ഓസ്ട്രേലിയയ്ക്കെതിരെ തുടർച്ചയായ നാലാം അർധസെഞ്ചുറിയും തികച്ച് ഇന്ത്യയെ ഹൈദരാബാദ് ഏകദിനത്തിൽ വിജയത്തിലെത്തിക്കുന്നതിൽ ധോണി പ്രധാന പങ്കുവഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ പ്രശംസിച്ച് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റ്സ്മാൻ രംഗത്തെത്തിയിരിക്കുന്നത്.

Also Read: ധോണി പറയുന്നത് അനുസരിച്ചാൽ മതി, ലക്ഷ്യത്തിലെത്തിയിരിക്കും: കേദാർ ജാദവ്

ഏത് സമ്മർദ്ദ സാഹചര്യത്തിലും ടീമിനെ വിജയത്തിലെത്തിയ്ക്കാനുള്ള കഴിവ് ധോണിയ്ക്കുണ്ടെന്നാണ് ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖ്വാജ പറയുന്നത്. മിക്കപ്പോഴും റൺ ചേസ് ധോണി നന്നായി പൂർത്തിയാക്കുകയാണ് ചെയ്യാറെന്നും ഖ്വാജ പറഞ്ഞു.

Also Read: ഐസിസി റാങ്കിങ്ങ്: ഇന്ത്യൻ ആധിപത്യം

“നന്നായി അവസാനിപ്പിക്കുകയാണ് ധോണി ചെയ്യാറ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ക്രീസിൽ നിലയുറപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. പിന്നീട് ബൗണ്ടറികൾ കണ്ടെത്തി. ഗിയർ മാറുന്നത് പോലെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ്. ആദ്യം സിംഗിൾ, പിന്നെ ഡബിൾ പിന്നീട് ബൗണ്ടറി. പരിചയസമ്പത്താണ് അതിന് പിന്നിലുള്ളത്,” ഖ്വാജ പറഞ്ഞു.

Also Read: പന്തില്ലാതെ ലക്ഷ്മണിന്റെ ലോകകപ്പ് ടീം; സര്‍പ്രൈസ് എന്‍ട്രിയില്‍ അമ്പരപ്പ്

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിൽ നിൽക്കുമ്പോഴാണ് ധോണി ക്രീസിലെത്തുന്നത്. അതിവേഗം അമ്പാട്ടി റയിഡുവും മടങ്ങിയപ്പോഴും ധോണി ക്രീസിൽ നിന്നു. കേദാർ ജാദവിനൊപ്പം ചേർന്ന് സൃഷ്ടിച്ച 141 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം സമ്മാനിച്ചത്.

Also Read: ‘ഇത് എന്തോന്നാട ഉവ്വേ’; കോഹ്‌ലിയെ അമ്പരിപ്പിച്ച് രോഹിത്തിന്റെ സ്കൂപ്പ് ഷോട്ട്

ഓസ്ട്രേലിയ ഉയർത്തിയ 237 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പത്ത് പന്ത് ബാക്കി നിൽക്കെ മറികടന്നു. അർധ സെഞ്ചുറി നേടിയ കേദാർ ജാദവിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയതീരം തൊട്ടത്. 87 പന്തിൽ നിന്ന് 81 റൺസാണ് കേദാർ ജാദവിന്റെ സമ്പാദ്യം. ധോണി 72 പന്തിൽ നിന്നും 59 റൺസും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook