Latest News

ഇപ്പോഴും ഓസ്ട്രേലിയയിലെ മികച്ച ആറ് ബാറ്റ്സ്മാന്മാരിൽ ഒരാൾ; കരാറിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഖ്വാജ

കഴിഞ്ഞ കുറച്ച് നാളുകളായി ഫോം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ന്ന താ​രം പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള 20 താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നിന്നുമാണ് പു​റ​ത്താ​യ​ത്

india vs australia, India, Australia

ന്യൂഡൽഹി: കൊറോണ വൈറസിന്റെ സാഹചര്യത്തിൽ കളി മൈതാനങ്ങൾ നിിശ്ചമാണെങ്കിലും ടീമുകളും ക്ലബ്ബുകളുമെല്ലാം എത്രയും വേഗം മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. അത്തരത്തിലൊരു സ്വാഭാവിക നടപടിയുടെ ഭാഗമായി ക്രിക്കറ്റ് ഓസ്ട്രേലിയ പുതുക്കിയ കരാർ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2020-2021 സീസണിൽ രാജ്യത്തിനായി കളിക്കുന്ന താരങ്ങളുടെ പട്ടികയാണിത്. പ്രഖ്യാപനത്തിൽ ഏവരെയും ഞെട്ടിച്ചത് സൂപ്പർ താരം ഉസ്മാൻ ഖ്വാജയുടെ ഒഴിവാക്കലായിരുന്നു. മുൻനിര ബാറ്റ്സ്മാനെ ഒഴിവാക്കിയാണ് പട്ടിക ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്ത് വിട്ടത്.

കരാറിൽ നിന്ന് ഒഴിവാക്കിയതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഉസ്മാൻ ഖ്വാജ. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ആറ് ബാറ്റ്സ്മാന്മാരിൽ ഒരാളാണ് താനെന്ന് ഖ്വാജ പറയുന്നു. സ്‌പിന്നിനെതിരെ കളിക്കുന്നതിനുള്ള തന്റെ ടെക്നിക്കൽ മികവ് ടീമിൽ മറ്റാർക്കുമില്ലെന്നും ഖ്വാജ അവകാശപ്പെടുന്നു.

Also Read: കോഹ്‌ലിയേക്കാൾ കേമൻ ‘ഹിറ്റ്‌മാൻ’, രോഹിത്തിന്റെ ഉയർച്ചയ്‌ക്ക് പിന്നിൽ ധോണി: ഗംഭീർ

കഴിഞ്ഞ കുറച്ച് നാളുകളായി ഫോം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ന്ന താ​രം പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള 20 താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നിന്നുമാണ് പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ ആ​ഷ​സ്​ പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കെ മോ​ശം പ്ര​ക​ട​​ന​ത്തി​​ന്റെ പേ​രി​ൽ ത​ൽ​​കാ​ലം മാ​റ്റി​നി​ർ​ത്തി​യ ഖ്വാ​ജ പി​ന്നീ​ട്​ ടീ​മി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നി​ല്ല.

“അഹങ്കാരമില്ലാതെ, രാജ്യത്തെ മികച്ച ആറ് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഞാനെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നു. സ്പിന്നിനെതിരായ എന്റെ കളി കൗണ്ടിയിൽ ഉൾപ്പടെ ഏറ്റവും മികച്ച തന്നെയാണ്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം റൺസ് നേടുക എന്നതാണ്,” ഖ്വാജ പറഞ്ഞു.

Also Read: ആത്മഹത്യയെ കുറിച്ച് ആലോചിച്ചത് മൂന്ന് തവണ; വെളിപ്പെടുത്തലുമായി മൊഹമ്മദ് ഷമി

മാ​ർ​ന​സ്​ ല​ബൂ​ഷെ​യി​ൻ, ആ​ഷ്​​ട​ൺ ആ​ഗ​ർ, ജോ ​ബേ​ൺ​സ്, മി​ച്ച​ൽ മാ​ർ​ഷ്, കെ​യി​ൻ റി​ച്ചാ​ർ​ഡ്​​സ​ൺ, മാ​ത്യു വെ​യ്​​ഡ്​ എ​ന്നി​വരാണ് കരാർ പട്ടികയിൽ ഇടം കണ്ടെത്തിയ പുതിയ താരങ്ങൾ. മൂന്ന് ഫോർമാറ്റിലും മിന്നും പ്രകടനവുമായി തുടക്കത്തിൽ തന്നെ തിളങ്ങാൻ സാധിച്ചതാണ് യുവതാരം ലബുഷെയ്നിന് തുണയായത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Usman khawaja after losing the contract for 2020 21 season for australia

Next Story
സദാനന്ദ വിജയം; റെയില്‍വേയെ പാളം തെറ്റിച്ച കേരള എക്‌സ്‌പ്രസിന്റെ ‘എന്‍ജിന്‍ ഡ്രൈവര്‍’cs sadanandan, സി എസ് സദാനന്ദന്‍, kerala women's team coach, കേരള വനിതാ വോളിബോള്‍ ടീം, പരിശീലകന്‍, LNCPE, റെയില്‍വേ, ഫെഡറേഷന്‍ കപ്പ്, ദേശീയ ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍മാര്‍, എല്‍എന്‍സിപിഇ, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com