ലണ്ടണ്‍ :കരിയറിലെ അവസാന മത്സരമായ ലോക അത്ലറ്റിക് മീറ്റിലെ 4×100 മീറ്റർ റിലേയിൽ ഉസൈന്‍ ബോൾട്ട് സ്വന്തം ടീമായ ജമൈക്കയെ ഫൈനലിൽ എത്തിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടരക്കാണ് ജമൈക്കന്‍ ടീം ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്. ലോക അത്ലറ്റിക് മീറ്റിലെ 400 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് സ്വന്തം ടീമായ ജമൈക്കയെ ഒന്നാമതായി തന്നെ ഫൈനലില്‍ എത്തിക്കുകയായിരുന്നു.
ഹീറ്റ്സില്‍ അവസാന ലാപ്പിലാണ് ബോള്‍ട്ട് ഓടിയത്. ബാറ്റണ്‍ ലഭിക്കുമ്പോള്‍ ജമൈക്കക്ക് മുന്നില്‍ ഫ്രാന്‍സും ചൈനയും ഉണ്ടായിരുന്നു. എന്നാല്‍ തന്റെ സുപ്രസിദ്ധമായ, അവസാന നിമിഷ മിന്നല്‍ വേഗതയിലൂടെ അദ്ദേഹം ജമൈക്കയെ ഒന്നാമതെത്തിക്കുകയായിരുന്നു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ 12–ാം സ്വർണം ലക്ഷ്യമിട്ടാണ് ബോൾട്ട് ഫൈനലിലിറങ്ങുന്നത്.