ലണ്ടണ്‍ :ക​രി​യ​റി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യ ലോ​ക അ​ത്‍​ല​റ്റി​ക് മീ​റ്റി​ലെ 4×100 മീ​റ്റ​ർ റി​ലേ​യി​ൽ ഉസൈന്‍ ബോ​ൾ​ട്ട് സ്വ​ന്തം ടീ​മാ​യ ജ​മൈ​ക്ക​യെ ഫൈ​ന​ലി​ൽ എ​ത്തി​ച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടരക്കാണ് ജമൈക്കന്‍ ടീം ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്. ലോക അത്‌ലറ്റിക് മീറ്റിലെ 400 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് സ്വന്തം ടീമായ ജമൈക്കയെ ഒന്നാമതായി തന്നെ ഫൈനലില്‍ എത്തിക്കുകയായിരുന്നു.

ഹീറ്റ്‌സില്‍ അവസാന ലാപ്പിലാണ് ബോള്‍ട്ട് ഓടിയത്. ബാറ്റണ്‍ ലഭിക്കുമ്പോള്‍ ജമൈക്കക്ക് മുന്നില്‍ ഫ്രാന്‍സും ചൈനയും ഉണ്ടായിരുന്നു. എന്നാല്‍ തന്റെ സുപ്രസിദ്ധമായ, അവസാന നിമിഷ മിന്നല്‍ വേഗതയിലൂടെ അദ്ദേഹം ജമൈക്കയെ ഒന്നാമതെത്തിക്കുകയായിരുന്നു. ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ 12–ാം സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ബോ​ൾ​ട്ട് ഫൈ​ന​ലി​ലി​റ​ങ്ങു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ