ഡോർട്ട്മുണ്ട്: ജർമ്മൻ ഫുട്ബോൾ ക്ലബ് ബൊറുസിയ ഡോർട്ട്മുണ്ടിൽ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് പരിശീലനത്തിന് ഇറങ്ങുന്നു. വെള്ളിയാഴ്ച പരിശീലനത്തിന് താരം ഇറങ്ങുമെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ക്ലബിന്റെ കോച്ച് പീറ്റർ സ്റ്റോഗറിന് കീഴിൽ ഓപ്പൺ പരിശീലന സെഷനിലാണ് താരത്തിന്റെ പരിശീലനം.

ഡോർട്ട്മുണ്ട് ജഴ്‌സിയണിഞ്ഞുളള തന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ബോൾട്ട് തന്നെയാണ് ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തിയത്. താരം ചിത്രത്തിനൊപ്പം, “ബിവിബി വെള്ളിയാഴ്ചത്തേക്ക് തയ്യാറായിരിക്കൂ,” എന്നും കുറിച്ചിരുന്നു. മാർച്ച് 31 ന് ബയേൺ മ്യൂണികിന് എതിരെയാണ് ഡോർട്ട്മുണ്ടിന്റെ അടുത്ത മൽസരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ