ജെമൈക്ക എന്ന കരീബിയൻ ദ്വീപിന്രെ പ്രശസ്തി കടൽ കടത്തിയ താരമാണ് ഉസൈൻ ബോൾട്ട്. ട്രാക്ക് വാണ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് ആദരം ഒരുക്കിയിരിക്കുകയാണ് ജെമൈക്കൻ സർക്കാർ. സൂപ്പർ താരത്തിന്റെ ശിലാപ്രതിമ സ്ഥാപിച്ചു കൊണ്ടാണ് സർക്കാർ ബോൾട്ടിനോടുളള ആദരം പ്രകടിപ്പിച്ചത്. രാജ്യ തലസ്ഥാനത്തെ ഇൻഡിപെൻഡൻസ് പാർക്കിലാണ് ഉസൈൻ ബോൾട്ടിന്റെ ശിലാപ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ജൈമൈക്കയിൽ നടന്ന വമ്പൻ ചടങ്ങിലാണ് ഉസൈൻ ബോൾട്ടിന്റെ ശിലാപ്രതിമ അനാച്ഛാദനം ചെയ്തത്. ജെമൈക്കയിലെ പ്രശസ്തനായ ബേസിൽ വാട്സണാണ് ബോൾട്ടിന്റെ പ്രതിമ നിർമ്മിച്ചത്. പ്രശസ്ത കായിക താരങ്ങളും രാഷ്ട്രീയ പ്രമുഖരും ഗായകരും ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിന്റെ സ്നേഹത്തിന് ഉസൈൻ ബോൾട്ട് നന്ദി അറിഞ്ഞു. ഒരു കായിക താരത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണ് ഇതെന്ന് ബോൾട്ട് പറഞ്ഞു. ട്രാക്കിനോട് വിടപറഞ്ഞതിന് ശേഷം ജീവിതം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ബോൾട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ