scorecardresearch
Latest News

ഉസൈൻ ബോൾട്ട് 100 മീറ്ററിൽ സെമിയിൽ; പ്രാഥമിക റൗണ്ട് പൂർത്തിയാക്കിയത് 10.07 സെക്കന്റിൽ

ഇത്തവണത്തെ ലോക ചാംപ്യൻഷിപ്പോട് കൂടി ബോൾട്ട് അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നിന്ന് പിന്മാറും

ഉസൈൻ ബോൾട്ട് 100 മീറ്ററിൽ സെമിയിൽ; പ്രാഥമിക റൗണ്ട് പൂർത്തിയാക്കിയത് 10.07 സെക്കന്റിൽ
Athletics – World Athletics Championships – Men's 100 metres Heats – London Stadium, London, Britain – August 4, 2017. Usain Bolt of Jamaica celebrates winning the heat. REUTERS/Toby Melville TPX IMAGES OF THE DAY

ലണ്ടൻ: ഹീറ്റ്സിൽ മികച്ച സമയം കുറിക്കാനായില്ലെങ്കിലും വേഗ രാജാവ് ഉസൈൻ ബോൾട്ട് ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിന്റെ സെമിയിൽ കടന്നു. 100 മീറ്ററിൽ പ്രാഥമിക റൗണ്ടിൽ 10.07 സെക്കന്റിലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ഹീറ്റ്സിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്.

ഇന്ന് രാത്രി ഇന്ത്യൻ സമയം 11.30 നാണ് ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിലെ സെമിഫൈനൽ മത്സരങ്ങൾ. ഇതിന് ശേഷം നാളെ പുലർച്ചെ 2.15 നാണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ നടന്ന ഹീറ്റ്സിൽ തുടക്കത്തിൽ കുറഞ്ഞ വേഗത്തിലാണ് ബോൾട്ട് ഓട്ടം ആരംഭിച്ചത്. എന്നാൽ മുന്നേറും തോറും വേഗം തിരിച്ചുപിടിച്ച ബോൾട്ട് ഒന്നാമനായി തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു.

‌മൂന്നാംഹീറ്റ്സിൽ മൽസരിച്ച ജൂലിയൻ ഫോർട്ടിന്റേതാണ് ആദ്യ റൗണ്ടിലെ മികച്ച സമയം (9.99 സെക്കൻഡ്). രണ്ടാം ഹീറ്റ്സിലോടിയ ജമൈക്കയുടെ യൊഹാൻ ബ്ലേക്ക് ജപ്പാൻ താരം അബ്ദുൽ ഹക്കീം ബ്രൗണിനു പിന്നിൽ‌ രണ്ടാമതായി.

ജമൈക്കയുടെ ജൂലിയൻ ഫോർട്, അമേരിക്കൻ താരങ്ങളായ ജസ്റ്റിൻ ഗാട്‌‍ലിൻ, ക്രിസ്റ്റ്യൻ കോൾമാൻ എന്നിവരും ഹീറ്റ്സിലെ ജേതാക്കളായി സെമിയിലെത്തി. ഇത്തവണത്തെ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പോട് കൂടി ലോക കായിക മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് ഉസൈൻ ബോൾട്ട് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ 100 മീറ്റർ മാത്രമാണ് ഉസൈൻ ബോൾട്ടിന്റെ വ്യക്തിഗത ഇനം. 200 മീറ്റർ മത്സരത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. ജമൈക്കയുടെ 4*100 മീറ്റർ റിലെയിലും ബോൾട്ട് ഇറങ്ങുന്നുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Usain bolt digs in to advance to 100 metres semis

Best of Express