നിന്തല്‍ മത്സരത്തിനിടെ ബോധ രഹിതയായി പൂളിന്റെ ആഴങ്ങളിലേക്ക് പതിച്ച് അമേരിക്കന്‍ താരം അനിറ്റ ആല്‍വാരസ്. എന്നാല്‍ പരിശീലക ആന്‍ഡ്രിയ ഫ്യൂന്റസിന്റെ അവസരോചിതമായ ഇടപെടലാണ് താരത്തിന്റെ ജീവന്‍ രക്ഷിച്ചത്. ഹങ്കറിയിലെ ബൂഡപെസ്റ്റില്‍ വച്ച് നടന്ന ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം.
അബോധാവസ്ഥയിലായ അനിറ്റയെ നീന്തല്‍ കുളത്തിന് പുറത്തേക്ക് ഫ്യൂന്റസ് ഒറ്റയ്ക്കാണ് എത്തിച്ചത്. പിന്നീട് മെഡിക്കല്‍ സ്റ്റാഫും മറ്റുള്ളവരും ചേര്‍ന്ന് അനിറ്റയെ നീന്തല്‍ വേദിയിലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അനിറ്റയുടെ ആരോഗ്യനില സംബന്ധിച്ച് അമേരിക്കന്‍ ടീം അധികൃതര്‍ പിന്നീട് പ്രസ്താവനിയിറക്കി.
“വളരെ ഭീതിയിണ്ടാക്കിയ നിമിഷമായിരുന്നു. ലൈഫ് ഗ്വാര്‍ഡ് ആരും പൂളിലേക്ക് ചാടാത്തതിനാലാണ് എനിക്കത് ചെയ്യേണ്ടി വന്നത്,” ആന്‍ഡ്രിയ മാഴ്സയോട് പറഞ്ഞു. അനിറ്റയുടെ ശ്വാസകോശത്തില്‍ വെള്ളം മാത്രമാണ് ഉണ്ടായിരുന്നതെന്നും പിന്നീടവള്‍ സാധരണ നിലയിലേക്ക് എത്തിയതായും ആന്‍ഡ്രിയ പിന്നീട് അറിയിച്ചു.
“അനിറ്റ ബോധരഹിതയായ ആ സന്ദര്‍ഭത്തില്‍ കാര്യങ്ങൾ ശരിയല്ലെന്ന് എനിക്ക് തോന്നി. ഞാൻ ലൈഫ് ഗാർഡുകളോട് പൂളിലേക്ക് ചാടാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവർക്ക് ഞാൻ പറഞ്ഞത് മനസിലായില്ലെന്ന് തോന്നി. അവൾ ശ്വസിക്കുന്നില്ലെന്ന് മനസിലായപ്പോള്‍ ഒരു ഒളിമ്പിക് ഫൈനലിലെ പോലെ ഞാൻ കഴിയുന്നത്ര വേഗത്തിൽ പൂളിലേക്ക് ചാടി,” ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.
Also Read: FIFA World Cup 2022: ആരാധകര്‍ അങ്ങനെ ആറാടണ്ട; ഖത്തര്‍ ലോകകപ്പിന് ലൈംഗിക നിയന്ത്രണവും