യുഎസ് ഓപ്പണിൽ പ്രമുഖർ മൂന്നാം റൗണ്ടിൽ. ബോസ്നിയയുടെ ഡാമിർ സൂഹറിനെ പരാഡയപ്പെടുത്തിയാണ് മുൻ ചാമ്പ്യൻ റോജർ ഫെഡറർ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു ഫെഡററുടെ ജയം. സ്കോർ:3-6, 6-2, 6-3, 6-4. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം ഫെഡറർ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുകയായിരുന്നു.

സമാനരീതിയിൽ ഒന്നാം റൗണ്ടിൽ ഇന്ത്യയുടെ സുമിത് നേഗാളിനോടും ഫെഡറർ ആദ്യ സെറ്റ് കൈവിട്ടിരുന്നു. എന്നാൽ അതിവേഗം മത്സരത്തിലേക്ക് തിരിച്ചുവന്ന ഫെഡറർ ജയം ഉറപ്പിക്കുകായയിരുന്നു.

നിലവിലെ ചാമ്പ്യൻ നൊവോക് ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. അർജന്റീനയുടെ യുവാൻ ഇഗ്നേഷ്യോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കുതിപ്പ് തുടർന്നത്. സ്കോർ: 6-4, 7-6(3), 6-1. പരിക്കിനെ അവഗണിച്ചാണ് ജോക്കോവിച്ച് മത്സരിച്ചത്.

അതേസമയം വനിത വിഭാഗത്തിൽ വീനസ് വില്യംസ് പുറത്തായി. എലിന സ്വിറ്റലിനയോട് പരാജയപ്പെട്ടാണ് വീനസ് വില്യംസ് യുഎസ് ഓപ്പണിൽ നിന്ന് പുറത്തായത്. അഞ്ചാം സീഡ് എലിനയോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വീനസിന്റെ തോൽവി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook