/indian-express-malayalam/media/media_files/uploads/2019/09/Tennis.jpg)
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് അട്ടിമറി വിജയം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ബിയാന്‍ക ആദ്യ ഗ്രാന്‍ഡ് സ്‌ലാം കിരീടം നേടിയത്. സ്‌കോര്‍ 6-3, 7-5. യുഎസ് ഓപ്പണ്‍ ചാമ്പ്യനാകുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ബിയാന്‍ക.
Etched in #USOpen history...@Bandreescu_ | #WomenWorthWatchingpic.twitter.com/xpSpVEINrO
— US Open Tennis (@usopen) September 7, 2019
കഴിഞ്ഞ മാസം റോജേഴ്‌സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാന്‍ക കിരീടം നേടിയിരുന്നു. ഇതുവരെ ഒരു ഗ്രാൻഡ്സ്‌ലാമിന്റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ബിയാന്‍ക ഇതാദ്യമായാണ് യുഎസ് ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടിക്കുന്നത്. ഈ വര്‍ഷം ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്, വിജയത്തിനു ശേഷമുള്ള ബിയാന്‍കയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.
ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യുഎസ് ഓപ്പണിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയാണ് സെറീനയെ കലാശപ്പോരില്‍ വീഴ്ത്തിയത്. 2014 ലാണ് സെറീന ഫല്‍ഷിങ് മെഡോസില്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.