പൗന്യൂയോര്ക്ക്: ടെന്നീസില്‍ ബിഗ് ത്രിയുടെ യുഗം അവസാനിക്കുകയാണോ എന്ന് സംശയിച്ചവര്‍ക്ക് റാഫേല്‍ നദാലിന്റെ മറുപടി. റഷ്യന്‍ താരം ദാനി മദ് ദദേവിനെ പരാജയപ്പെടുത്തി നദാലിന് യുഎസ് ഓപ്പണ്‍ കിരീടം. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്റെ വിജയം. അഞ്ച് സെറ്റ് നീണ്ടു നിന്ന ശക്തമായ പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ താരത്തെ നദാല്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 7-5, 6-3, 5-7, 4-6, 6-4.
നദാലിന്റെ നാലാമത്തെ യുഎസ് ഓപ്പണ്‍ കിരീടമാണിത്. ഇതോടെ അഞ്ച് കിരീടമെന്ന റെക്കോര്‍ഡിന് ഒരു വിജയം അകലെ എത്തിയിരിക്കുകയാണ് നദാല്‍. അതേസമയം, നദാലിന്റെ 19-ാം ഗ്രാൻസ്ലാം വിജയമാണിത്. ഇതോടെ 20 ഗ്രാൻസ്ലാമെന്ന റോജര്‍ ഫെഡററുടെ റെക്കോര്‍ഡിന് തൊട്ട് പിന്നിലെത്തുകയും ചെയ്തു നദാല്‍. ഈ വര്‍ഷം നേടുന്ന രണ്ടാമത്തെ ഗ്രാൻസ്ലാമാണിത്.
5 sets in nearly 5 hours…
An EPIC way to win your 4th title in Flushing Meadows!
@rafaelnadal #USOpen pic.twitter.com/dn3Krln0m1
— US Open Tennis (@usopen) September 9, 2019
യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്ന പ്രായമേറിയ രണ്ടാമത്തെ താരമെന്ന നേട്ടവും ഇനി നദാലിന്റെ പേരിലാണ്. മുന്നിലുള്ളത് 1970 ല്‍ കിരീടം നേടിയ കെന്‍ റോസ് വെല്ലാണ്. 35-ാം വയസിലായിരുന്നു കെന്‍ കിരീടം നേടിയത്. റാഫയ്ക്ക് 33 വയസാണ്. 2010, 2013, 2017 എന്നീ വര്‍ഷങ്ങളിലായിരുന്നു നേരത്തെ നദാല്‍ യുഎസ് ഓപ്പണ്‍ നേടിയത്. 30 വയസിന് ശേഷം അഞ്ച് പ്രധാന കിരീടങ്ങള്‍ നേടുന്ന ആദ്യ താരമായി മാറി ഇതോടെ നദാല്‍.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook