യുഎസ് ഓപ്പണ്‍ വനിത വിഭാഗം ഫൈനലിൽ അമേരിക്കയുടെ സെറീന വില്യംസും ജപ്പാന്റെ നവോമ ഒസാക്കയും ഏറ്റുമുട്ടും. സെമിയിൽ സെവസ്റ്റോവയെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിന് യോഗ്യത നേടിയത്. മഡിസണിനെ കീഴ്‍പ്പെടുത്തിയാണ് ഇരുപതുകാരി ഒസാക്കയുടെ ഫൈനൽ പ്രവേശനം.

ഇത് ഒമ്പതാം തവണയാണ് സെറീന യുഎസ് ഓപ്പണ്‍ ഫൈനലിൽ എത്തുന്നത്. നാളെ നടക്കുന്ന ഫൈനലിൽ കിരീടം നേടാനായാൽ അമ്മയായതിന് ശേഷമുള്ള സെറീനയുടെ ആദ്യ ഗ്രാൻഡ്സ്രാം നേട്ടമാകുമിത്. നിലവിൽ ആറ് യുഎസ് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള സെറീന കിരീടനേട്ടത്തിൽ ക്രിസ് എവേർട്ടിനൊപ്പം ഒന്നാം സ്ഥാനം പങ്കുവയ്ക്കുകയാണ്. ശനിയാഴ്ച വിജയിച്ചാൽ ഏറ്റവും കൂടുതൽ യുഎസ് ഓപ്പണ്‍ കിരീടമെന്ന റെക്കോർഡ് സെറീനക്ക് മാത്രം സ്വന്തമാകും.

സെറീനയുടെ 31-ാം ഗ്രാൻഡ്സ്രാം ഫൈനലിനാണ് ടെന്നീസ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് സെറീന പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ടെന്നീസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ സെറീന അവിസ്മരണീയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സെമിയിൽ 66 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിനൊടുവിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ലോക 19-ാം റാങ്കുകാരി ലത്വവിയയുടെ സെവസ്റ്റോവയെ സെറീന പരാജയപ്പെടുത്തിയത്. സ്കോർ 6-3,6-0.

നവോമ ഒസാക്കയാകട്ടെ തന്റെ ആദ്യ ഗ്രാൻഡ്സ്രാം ഫൈനൽ പോരാട്ടത്തിനാണൊരുങ്ങുന്നത്. കോർട്ടിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന ഈ കൗമാരതാരം ഇതിനോടകം തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. മഡിസണിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്ക കീഴടക്കിയത്, സ്കോർ 6-2,6-4.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook