യുഎസ് ഓപ്പൺ ടെന്നീസ്: വീനസ് വില്യംസ് പുറത്ത്

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ താ​രം വീ​ന​സ് വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണി​ൽ നി​ന്ന് പു​റ​ത്ത്. സ്വ​ന്തം നാ​ട്ടു​കാ​രി​യാ​യ സൊ​ളാ​ൻ‍ സ്റ്റീ​ഫ​ന്‍​സാ​ണ് സെ​മി​യി​ൽ വീ​ന​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-1, 0-6, 7-5. സെ​മി ഫൈ​ന​ലി​ലെ​ത്തു​ന്ന പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന പ​കി​ട്ടോ​ടെ സൊ​ളാ​നെ നേ​രി​ട്ട വീ​ന​സ് ആ​ദ്യ സെ​റ്റി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ സൊ​ളാ​നെ നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ക്കാ​തെ വീ​ന​സ് തി​രി​ച്ചു​വ​ന്നു. എന്നാൽ നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റി​ൽ വാശിയേറിയ പോരാട്ടം സൊ​ളാ​ൻ ​കാഴ്ചവെച്ചതോടെ വീനസ് വില്യംസ് അടിയറവ് പറഞ്ഞു. 7-5 എന്ന സ്കോറിനാണ് […]

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ താ​രം വീ​ന​സ് വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണി​ൽ നി​ന്ന് പു​റ​ത്ത്. സ്വ​ന്തം നാ​ട്ടു​കാ​രി​യാ​യ സൊ​ളാ​ൻ‍ സ്റ്റീ​ഫ​ന്‍​സാ​ണ് സെ​മി​യി​ൽ വീ​ന​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-1, 0-6, 7-5.

സെ​മി ഫൈ​ന​ലി​ലെ​ത്തു​ന്ന പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന പ​കി​ട്ടോ​ടെ സൊ​ളാ​നെ നേ​രി​ട്ട വീ​ന​സ് ആ​ദ്യ സെ​റ്റി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ സൊ​ളാ​നെ നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ക്കാ​തെ വീ​ന​സ് തി​രി​ച്ചു​വ​ന്നു. എന്നാൽ നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റി​ൽ വാശിയേറിയ പോരാട്ടം സൊ​ളാ​ൻ ​കാഴ്ചവെച്ചതോടെ വീനസ് വില്യംസ് അടിയറവ് പറഞ്ഞു. 7-5 എന്ന സ്കോറിനാണ് സോളാനാ അവസാന സെറ്റ് നേടുന്നത്.

2000, 2001 വ​ര്‍​ഷ​ങ്ങ​ളി​ല്‍ വീ​ന​സ് ആ​യി​രു​ന്നു യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ൻ. ഈ ​വ​ര്‍​ഷം വിം​ബി​ള്‍​ഡ​ൺ, ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ എ​ന്നി​വ​യി​ല്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി​രു​ന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Us open 2017 sloane stephens beats venus williams to reach final

Next Story
മാനം കാത്ത് ഓസ്ട്രേലിയ, രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ 7 വിക്കറ്റിന് തോൽപ്പിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com