ന്യൂ​യോ​ർ​ക്ക്: യുഎസ് ഓപ്പൺ ടെന്നീസിന്റെ വനിത ഡബിൾസിൽ സാനിയ മിർസ സഖ്യം സെമിയിൽ കടന്നു. സാ​നി​യ മി​ര്‍​സ​യും ചൈ​നീ​സ് താ​രം ഷു​വാ​യി പെം​ഗും അടങ്ങുന്ന സഖ്യമാണ് സെമിയിൽ കടന്നത്. ടി​മി​യ ബാ​ബോ​സ്- ആ​ന്ദ്രേ ഹ​വാ​കോ​വ ജോ​ഡി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സാനിയ സഖ്യം സെമിയിൽ എത്തിയത്. സ്‌​കോ​ർ: 7-6, 6-4.

ആദ്യ സെറ്റിൽ ഇരു ടീമുകളും തമ്മിൽ വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. ടൈബ്രേക്കറിലേക്ക് കടന്ന ആദ്യ സെറ്റിൽ കടുത്ത സമ്മർദ്ദത്തെ അതിജീവിച്ചാണ് സാനിയ ജയിച്ചു കയറിയത്. എന്നാൽ രണ്ടാം സെറ്റിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. 6-4 എന്ന സ്കോറിനാണ് രണ്ടാം സെറ്റും മാച്ചും സാനിയ സഖ്യം സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ