ന്യൂയോർക്: ദക്ഷിണാഫ്രിക്കയുടെ കെവിൻ ആന്റേഴ്‌സണെ ഫൈനലിൽ പരാജയപ്പെടുത്തി റാഫേൽ നദാൽ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരിടം ചൂടി. യുഎസ് ഓപ്പൺ ഫൈനലിലെത്തിയ ആദ്യ ദക്ഷിണാഫ്രിക്കൻ താരത്തെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തിയാണ് നദാൽ കപ്പിൽ മുത്തമിട്ടത്.

താരത്തിന്റെ പതിനാറാം ഗ്രാന്റ്സ്ലാം കിരീട നേട്ടമാണ് ഇത്. മൂന്നാം വട്ടമാണ് റാഫേൽ നദാൽ യുഎസ് ഓപ്പണിൽ വെന്നിക്കൊടി പാറിക്കുന്നത്.

റോജർ ഫെഡററെ തകർത്ത് സെമിയിലേക്ക് യോഗ്യത നേടിയ ഡെൽപെട്രോയെ തളച്ച റാഫേൽ നദാലിന് ഫൈനലിൽ കടുത്ത വെല്ലുവിളികളൊന്നും നേരിട്ടില്ല.

ഇതടക്കം 23ാം തവണയാണ് നദാൽ ഒരു ഗ്രാന്റ്സ്ലാം മത്സരത്തിന്റെ ഫൈനലിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ