ന്യൂയോർക്ക്: യുഎസ് ഓപ്പണിൽനിന്നു റഷ്യൻ താരം മരിയ ഷറപ്പോവ പുറത്ത്. ലത്വിയ താരം അനസ്താസിയ സെവസ്തോവയാണ് ഷറപ്പോവയെ പരാജയപ്പെടുത്തിത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഷറപ്പോവ കിഴടിങ്ങിയത്. ആദ്യ സെറ്റ് നേടിയതിന് ശേഷമാണ് ഷറപ്പോവ കീഴടിങ്ങിയത്. സ്കോർ 5-7,6-4,6-2

16-ാം സീ​ഡായ സെവസ്തോവ ഇതോടെ ക്വാ​ര്‍ട്ട​റി​ലേക്ക് യോഗ്യത നേടി.ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ഷ​​റ​​പ്പോ​​വ 15 മാ​​സ​​ത്തെ വി​​ല​​ക്കി​​നുശേ​​ഷ​​മാ​​ണ് കോ​​ർ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​ത്. വൈ​​ൽ​​ഡ് കാ​​ർ​​ഡ് എ​​ൻ​​ട്രിയിലുടെയായിരുന്നു പ്രവേശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ