ആന്‍റിഗ്വ: ട്വന്‍റി-20 വനിത ലോകകപ്പ് ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം ചൂടിയത്. ഇത് നാലാം തവണയാണ് ഓസീസ് വനിതകൾ ലോക ജേതാക്കളാകുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.4 ഓവറിൽ 105 റൺസിന് എല്ലാവരും പുറത്തായി. 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഓസീസ് 106 റണ്‍സെടുത്തത്.

അലിസ ഹീലി 22 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. 14 റണ്‍സെടുത്ത് ബെത് മൂന്നി പുറത്തായി. 33 റണ്‍സെടുത്ത അഷ്ലൈഗ് ഗാര്‍ഡ്നെറും, 28 റണ്‍സെടുത്ത മെഗ് ലാന്നിംഗും പുറത്താകാതെ നിന്നു.

43 റൺസെടുത്ത ദാനിയൽ വ്യാട്ടും 25 റൺസെടുത്ത ഹെതർ നൈറ്റും മാത്രമാണ് ഇംഗ്ലീഷ് നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത രണ്ടക്കം കടന്നതും ഇവർ രണ്ടു പേരും മാത്രം. പുറത്താകാതെ നിന്ന ക്രിസ്റ്റി ഗോർഡൻ ഉൾപ്പടെ ഏഴു പേരാണ് അഞ്ചോ അതിൽ താഴെയോ മാത്രം രൺസ് നേടിയത്.

ഓസ്ട്രേലിയയ്ക്കായി ആഷ്‌ലി ഗാർഡനർ മൂന്ന് വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞപ്പോൾ രണ്ട് വിക്കറ്റ് നേട്ടവുമായി ജോർജിയ വെയർഹാമും മെഗാൻ സ്ചൂട്ടും ഉറച്ച പിന്തുണ നൽകി. ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു ഇംഗ്ലമ്ട് ഫൈനലില്‍ കടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ