മുന്‍ അണ്ടര്‍-19 ലോകകപ്പ് ജേതാവും(നായകനും) വരും കാലത്തെ മികച്ച താരമായി മാറുമെന്ന് ഏറെ വിലയിരുത്തപ്പെടുകയും ചെയ്യുന്ന താരമാണ് ഉന്മുക്ത് ചന്ദ്. പരുക്ക് കാരണം പ്രകടനം മോശമായ താരം നിലവില്‍ ഡല്‍ഹിക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നുണ്ട്.

നെറ്റില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു പന്ത് കൊണ്ട് അദ്ദേഹത്തിന്റെ താടിയെല്ലിന് പരുക്കേറ്റത്. പരുക്കേറ്റതിനാല്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ടീമിന് വേണ്ടി കളിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ 125 പന്തില്‍ 116 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.

2002ല്‍ അന്റിഗ്വ ടെസ്റ്റില്‍ മുഖത്ത് പരുക്കേറ്റിട്ടും പന്തെറിഞ്ഞ് മികച്ച പ്രകടനം കാഴ്ച്ച വെച്ച അനില്‍ കംബ്ലെയുമായാണ് ക്രിക്കറ്റ് ലോകം ഉന്‍മുക്തിനെ ഇപ്പോള്‍ സാമ്യപ്പെടുത്തുന്നത്.

ഡല്‍ഹി ടി20 ടീമില്‍. ഏറെ പ്രതീക്ഷകളുമായാണ് താരം ജുനിയര്‍ ക്രിക്കറ്റില്‍ നിന്ന് എത്തിയതെങ്കിലും ആ പ്രകടനം പിന്നീട് തുടരാന്‍ താരത്തിനു സാധിക്കാതെ വന്നപ്പോള്‍ ഐപിഎലിലും പിന്നീട് സംസ്ഥാന ടീമിലും ഇടം പിടിക്കുവാന്‍ താരം ബുദ്ധിമുട്ടുകയായിരുന്നു. തുടര്‍ന്ന് രഞ്ജിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരം ഡല്‍ഹിയുടെ ടി20 ടീമിലേക്ക് തിരികെ എത്തുകയായിരുന്നു. സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പര്‍ ലീഗിലേക്ക് ഡല്‍ഹി യോഗ്യത നേടിയപ്പോളാണ് ഉന്മുക്ത് ചന്ദിനെ പോലെ സീനിയര്‍ താരങ്ങളെ ഡല്‍ഹി തിരികെ ടീമിലെത്തിച്ചത്.

U-23 ഏകദിന ടൂര്‍ണ്ണമെന്റും ടി20 ലീഗിനു സമാന്തരമായി നടക്കുന്നതിനാല്‍ ടി20 സ്ക്വാഡിലുള്ള ചില താരങ്ങളെ U-23 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അപ്പോള്‍ ടീമില്‍ വന്ന ഒഴിവുകളിലേക്കാണ് ചന്ദിനെപ്പോലുള്ള താരങ്ങള്‍ മടങ്ങിയെത്തിയതെന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഋഷഭ് പന്ത് മിന്നും ഫോമില്‍ കളിക്കുന്ന ഡല്‍ഹിയെ പ്രദീപ് സാംഗ്വാന്‍ ആണ് നയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook