ഗ്രീന്‍വുഡും കവാനിയും രക്ഷകരായി, യുണൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു

കിരീടപ്പോരാട്ടത്തില്‍ രണ്ടാമതുള്ള യുണൈറ്റഡിന് 63 പോയിന്റാണുള്ളത്

എഡിസണ്‍ കവാനിയുടേയും മാസന്‍ ഗ്രീന്‍വുഡിന്റെയും മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. കരുത്തരായ ടോട്ടനത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാര്‍‍ കീഴടക്കിയത്. യുണൈറ്റഡിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്.

ആദ്യ പകുതിയുടെ 40-ാം മിനുറ്റില്‍ സണ്‍ ഹ്യൂങ് മിന്നാണ് ടോട്ടനത്തെ മുന്നിലെത്തിച്ചത്. മോറ ലൂക്കാസാണ് ഗോളിന് വഴിയൊരുക്കിയത്. ബോള്‍ സ്വീകരിച്ച സണ്‍ ഇടം കാലുകൊണ്ട് അനായാസം ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയില്‍ കളിയുടെ ആധിപത്യം യുണൈറ്റഡ് തിരിച്ചുപിടിച്ചു. 57-ാം മിനുറ്റില്‍ ഫ്രെഡാണ് സമനില ഗോള്‍ നേടിയത്. കവാനിയുടെ കിരീടപ്പോരാട്ടത്തില്‍ രണ്ടാമതുള്ള യുണൈറ്റഡിന് 63 പോയിന്റാണുള്ളത്ഷോട്ട് ടോട്ടനം ഗോളി തട്ടിയകറ്റിയെങ്കിലും കൈപ്പിടിയിലൊതുക്കാനായില്ല. അവസരം ഫ്രെഡ് വിനിയോഗിച്ചു. സ്കോര്‍ 1-1.

Read More: ക്യാപ്റ്റൻ എന്ന നിലയിലുള്ള റിഷഭ് പന്തിന്റെ പ്രകടനം; അഭിപ്രായങ്ങൾ വ്യക്തമാക്കി ശിഖർ ധവാൻ

79-ാം മിനുറ്റില്‍ കവാനിയുടെ മനോഹര ഹെഡര്‍. മാസന്‍ ഗ്രീന്‍വുഡാണ് ഗോളിന് പിന്നില്‍. യുണൈറ്റഡ് മുന്നിലെത്തിയതോടെ ടോട്ടനം പ്രതിരോധത്തിലായി. അധികസമയത്താണ് ഗ്രീന്‍വുഡാണ് യുണൈറ്റഡിന്റെ ലീഡ് ഉയര്‍ത്തിയത്.

പട്ടികയില്‍ രണ്ടാമതുള്ള യുണൈറ്റഡിന് 63 പോയിന്റാണുള്ളത്. ഒരു മത്സരം കൂടുതല്‍ കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് 74ഉം.

അതേസമയം ആഴ്സണല്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. അലക്സാന്‍ഡ്രെ ലക്കസാട്ടെ ഇരട്ടഗോള്‍ നേടി. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് മറ്റൊരു സ്കോറര്‍. ആഴ്സണല്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണമ്.

Web Title: United beats tottenham fourth straight win in the league

Next Story
ക്യാപ്റ്റൻ എന്ന നിലയിലുള്ള റിഷഭ് പന്തിന്റെ പ്രകടനം; അഭിപ്രായങ്ങൾ വ്യക്തമാക്കി ശിഖർ ധവാൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com