തന്റെ അരങ്ങേറ്റത്തിലെ സെഞ്ചുറി കൊണ്ട് തന്നെ ക്രിക്കറ്റ് ലോകത്തിന്റെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് പൃഥ്വി ഷാ. സച്ചിന്റെ പിന്‍ഗാമിയെന്നും കോഹ്‌ലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറേണ്ടവന്‍ എന്നൊക്കെയാണ് പൃഥ്വിയെ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങള്‍. അടുത്ത മത്സരത്തിനായി ഹൈദരാബാദില്‍ ഇറങ്ങുമ്പോള്‍ പൃഥ്വിയ്ക്ക് മുന്നില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ന്നു വീഴുമോ എന്നറിയാം.

അടുത്ത ഇന്നിങ്‌സിലും സെഞ്ചുറി നേടിയാല്‍ അത് പൃഥ്വിയെ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ക്കൊപ്പമെത്തിക്കും. ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഇതോടെ പൃഥ്വി ഷാ എത്തും. 1996 ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗാംഗുലി ഈ നേട്ടം കൈവരിച്ചത്. അസ്ഹറും ഇംഗ്ലണ്ടിനെതിരെ ആയിരുന്നു രണ്ട് സെഞ്ചുറി നേടിയത്. 1984ലായിരുന്നു അത്.

2013 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്നെയായിരുന്നു രോഹിത് രണ്ട് സെഞ്ചുറിയും നേടിയത്. കൊല്‍ക്കത്തയിലും പിന്നാലെ മുംബൈയിലുമായിരുന്നു രോഹിത്തിന്റെ സെഞ്ചുറികള്‍. സച്ചിന്റെ അവസാന ടെസ്റ്റായിരുന്നു അത്.

രാജ്‌കോട്ടിലെ പൃഥ്വിയുടെ പ്രകടനം താരത്തിന് വീണ്ടും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അരങ്ങേറ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ താരമായാണ് പൃഥ്വി ഷാ മാറിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ