scorecardresearch

'അവന്‍ നിരീക്ഷണത്തിലാണ്';പന്തിന് സമയം കൊടുക്കണമെന്ന് ഗാംഗുലി

പക്ഷെ, ബാറ്റിങ്ങില്‍ ആശങ്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ പന്തിനുണ്ടെന്ന് ലക്ഷ്മണ്‍

പക്ഷെ, ബാറ്റിങ്ങില്‍ ആശങ്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ പന്തിനുണ്ടെന്ന് ലക്ഷ്മണ്‍

author-image
Sports Desk
New Update
'അവന്‍ നിരീക്ഷണത്തിലാണ്';പന്തിന് സമയം കൊടുക്കണമെന്ന് ഗാംഗുലി

മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും ഋഷഭ് പന്തിന്റെ പ്രകടനം ആരാധകരില്‍ നിന്നും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പക്വതയില്ലാത്ത സമീപനമാണ് പന്തിന്റേതെന്നാണ് ആരാധകര്‍ പറയുന്നത്. ക്രിക്കറ്റ് ലോകത്തു നിന്നും പലരും പന്തിനെതിരെ രംഗത്തെത്തി. ധോണിയുടെ പിന്‍ഗാമിയെന്ന് ഇന്ത്യന്‍ ടീം പുകഴ്ത്തുന്ന പന്ത് ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നാണ് ആരോപണം.

Advertisment

ഈ സാഹചര്യത്തില്‍ പന്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇതിഹാസ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ്വ് ഗാംഗുലി. പന്തിന് ഇനിയും സമയം നല്‍കണമെന്നാണ് ഗാംഗുലി പറയുന്നത്.'' ഋഷഭ് പന്ത് മികച്ചൊരു താരമാണ്. അവന് സമയം നല്‍കൂ, അവന്‍ ശരിയാകും. പതിയെ അവന്‍ പക്വത നേടും. അവന് നിങ്ങള്‍ സമയം നല്‍കണം. ഇന്ത്യ ഇന്നലെ നന്നായി തന്നെയാണ് കളിച്ചത്'' എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ശ്രീലങ്കന്‍ ഇതിഹാസ താരവും മുന്‍ വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയും പന്തിന് പിന്തുണയുമായെത്തി. പന്ത് തന്റെ മനസ് വ്യക്താക്കി നിര്‍ത്തണമെന്നും വിക്കറ്റിന് പിന്നിലും ഡിആര്‍എസ് തീരുമാനത്തിലും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും സംഗക്കാര പറഞ്ഞു.

''അവനോട് ആരെങ്കിലും അവന്റെ ബാറ്റിങ്ങിനെ കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ, വിക്കറ്റ് കീപ്പറെന്ന നിലയില്‍ സ്റ്റംപിന് പിന്നില്‍ വൃത്തിയോടെ കളിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അത് അവന് ആത്മവിശ്വാസം നല്‍കും. അതിലൂടെ ഡിആര്‍എസ് തീരുമാനങ്ങളില്‍ ക്യാപ്റ്റനെ സഹായിക്കാന്‍ സാധിക്കും''.

Advertisment

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ വിവിഎസ് ലക്ഷ്മണും പന്തിനെതിരായ മുറവിളികളില്‍ അഭിപ്രായം രേഖപ്പെടുത്തി. സംഗക്കാരയുടെ വാക്കുകള്‍ അംഗീകരിച്ച ലക്ഷ്മണ്‍ പക്ഷെ, ബാറ്റിങ്ങില്‍ ആശങ്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ പന്തിനുണ്ടെന്നും പറഞ്ഞു.

''ഐപിഎല്‍ വരെ സെലക്ടര്‍മാര്‍ക്ക് ബോളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരീക്ഷണമാകാം. ബാറ്റിങ്ങിന്റെ കാര്യത്തില്‍ പന്ത് നിരീക്ഷണത്തിലായിരിക്കുമെന്നാണ് കരുതുന്നത്'' ലക്ഷ്മണ്‍ പറഞ്ഞു.

Rishabh Pant Sourav Ganguly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: