ഐസിസി അണ്ടര്‍ 19 ലോകകപ്പിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ നേരിടും. കോവിഡ് കേസുകള്‍ ഇന്ത്യന്‍ ക്യാമ്പില്‍ വര്‍ധിച്ചിരുന്നു. ഐസൊലേഷന്‍ പൂര്‍ത്തിയാക്കി നായകന്‍ യാഷ് ദുള്‍ അടക്കമുള്ള താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തും.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിന് മുന്നോടിയായാണ് നിര്‍ണായക താരങ്ങളെ കോവിഡ് മൂലം ഇന്ത്യയ്ക്ക് മാറ്റി നിര്‍ത്തേണ്ടി വന്നത്. എന്നാല്‍ ടീമിലെ പ്രതിഭകളുടെ സാന്നിധ്യം ഇന്ത്യയ്ക്ക് തുണയായി. റെക്കോര്‍ഡ് വിജയങ്ങള്‍ സ്വന്തമാക്കിയായിരുന്നു ക്വാര്‍ട്ടറിലേക്കുള്ള കുതിപ്പ്.
ഓപ്പണര്‍ അങ്ക്രിഷ് രഘുവന്‍ഷിയും ഓള്‍ റൗണ്ടര്‍ രാജ് ബാവയും ഉഗാണ്ടയ്ക്കെതിരെ നേടിയ സെഞ്ചുറിയുടെ ആത്മവിശ്വാസത്തിലായിരിക്കും. ബോളിങ് നിരയില്‍ ഇടം കൈയന്‍ സ്പിന്നര്‍ വിക്കി ഓസ്വാളാണ് കരുത്ത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഏഴ് വിക്കറ്റുകളാണ് താരം നേടിയത്.
2020 ല്‍ ഇന്ത്യയെ അട്ടിമറിച്ചുകൊണ്ടായിരുന്നു ബംഗ്ലാദേശ് കിരീടം ചൂടിയത്. അതുകൊണ്ട് തന്നെ പകരം വീട്ടി സെമി ഫൈനലിലേക്ക് കുതിക്കാനാകും ഇന്ത്യ ഇറങ്ങുക. നിലവിലെ ബംഗ്ലാദേശ് നായകന്‍ റാകിബുള്‍ ഹസന്‍ അന്നത്തെ ടീമിന്റെ ഭാഗമായിരുന്നു.
Where is India U-19 vs Bangladesh U-19 match taking place? ഇന്ത്യ-ബംഗ്ലാദേശ് മത്സരം എവിടെ വച്ചാണ് നടക്കുന്നത്?
ആന്റിഗ്വയിലെ പ്രൊവിഡെന്‍സ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
At what time does the India U-19 vs Bangladesh U-19 match begin? എപ്പോഴാണ് മത്സരം ആരംഭിക്കുന്നത്?
ജനുവരി 29 ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് മത്സരം ആരംഭിക്കും.
Where to watch the live coverage of the India U-19 vs Bangladesh U-19 match? മത്സരം എങ്ങനെ തത്സമയം കാണാം?
മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് രണ്ടിലും സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് രണ്ട് എച്ച്ഡിയിലും കാണാം.
How to watch the India U-19 vs Bangladesh U-19 match online? മത്സരത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീമിങ് എങ്ങനെ കാണാം?
ഓണ്‍ലൈന്‍ സ്ട്രീമിങ് ഹോട്സ്റ്റാറിലൂടെ കാണാന്‍ സാധിക്കും.
Also Read: ധോണിയെപ്പോലെ മികച്ച നായകന്‍; രോഹിതിനെ പ്രശംസിച്ച് ഡാരന്‍ സമി