അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫെെനൽ: കിരീടം നിലനിർത്താൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

നിലവിലെ ജേതാക്കളായ ഇന്ത്യ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇന്നു കളത്തിലിറങ്ങുന്നത്

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫെെനൽ ഇന്ന്. കലാശപോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഇന്ത്യയുടെ എതിരാളികൾ ബംഗ്ലാദേശ് ആണ്. ബംഗ്ലാദേശ് ആദ്യമായാണ് ലോകകപ്പ് ഫെെനലിൽ കളിക്കുന്നത്

Read Also: വാലന്റെെൻസ് ഡേയ്‌ക്ക് തോന്ന്യാസങ്ങളൊന്നും അനുവദിക്കില്ല; ബജ്‌റംഗ് ദൾ

നിലവിലെ ജേതാക്കളായ ഇന്ത്യ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇന്നു കളത്തിലിറങ്ങുന്നത്. സെമി ഫെെനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫെെനലിൽ പ്രവേശിച്ചത്. ബംഗ്ലാദേശിനേക്കാൾ മേൽക്കെെ ഇന്ത്യയ്‌ക്കു തന്നെയാണ്. ഇന്ന് ഉച്ചയ്‌ക്ക് 1.30 നാണ് മത്സരം. ന്യൂസിലൻഡിനെ തോൽപ്പിച്ചാണം ബംഗ്ലാദേശ് ഫെെനലിലെത്തിയത്. ഇന്ത്യയെ തോൽപ്പിച്ച് കന്നി കിരീടം സ്വന്തമാക്കുകയാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.

Chocolate Day 2020: ചോക്ലേറ്റ് ഡേ: ഇഷ്ടപ്പെട്ടവർക്ക് മധുരം കൈമാറാം

പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജെയ്സ്വാൾ, സ്‌പിന്നർ രവി ബിഷ്ണോയ്, പേസർ കാർത്തിക് ത്യാഗി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പ്രിയം ഗാർഗാണ് ഇത്തവണ ഇന്ത്യൻ ടീമി നായകൻ. ബാറ്റ്‌സ്‌മാൻമാരുടെ കരുത്തും ബോളിങ് നിരയുടെ മികച്ച ഫോമും ഇന്ത്യയ്‌ക്ക് പ്രതീക്ഷകൾ നൽകുന്നു. 2018 ലെ അണ്ടർ 19 ലോകകപ്പ് നേടുമ്പോൾ പൃഥ്വി ഷായായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Under 19 cricket world cup final india vs bangladesh match

Next Story
കങ്കാരുക്കളെ വേട്ടയാടി പിടിച്ച് ഇന്ത്യ; ടി20യിൽ ചരിത്രമെഴുതി പെൺപടharmanpreet kaur, shafali verma, ഇന്ത്യൻ വനിതകൾ, smriti mandhana, വനിത ക്രിക്കറ്റ്, india women vs australia women, india vs australia, indw vs ausw, Women's Triangular T20 Series, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com