scorecardresearch

കൊച്ചിയിലെ ലോകകപ്പിന് ഫൈനൽ വിസിൽ; ഇറാനെ തകർത്ത് സ്പെയിൻ സെമി ഫൈനലിൽ

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ സ്പെ​യി​ൻ ഇ​റാ​നു മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു

കൊച്ചിയിലെ ലോകകപ്പിന് ഫൈനൽ വിസിൽ; ഇറാനെ തകർത്ത് സ്പെയിൻ സെമി ഫൈനലിൽ

കൊച്ചി: അണ്ടർ 17 ലോകകപ്പിലെ കൊച്ചിയിലെ അവസാന മത്സരത്തിൽ ഇറാനെതിരെ സ്പെയിനിന് വിജയം. ഇ​റാ​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്താ​ണ് സ്പെ​യി​ൻ സെമിഫൈനലിൽ പ്രവേശിച്ചത്. ആ​ബേ​ൽ റൂ​യി​സ്, സെ​ർ​ജി​യോ ഗോ​മ​സ്, ഫെ​റാ​ൻ ടോ​റ​സ് എ​ന്നി​വ​രാ​ണ് സ്പെ​യി​നി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സ​യീ​ദ് ക​രീ​മി​യു​ടെ വ​ക​യാ​യി​രു​ന്നു ഇ​റാ​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ സ്പെ​യി​ൻ ഇ​റാ​നു മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 11-ാം മി​നി​റ്റി​ൽ തന്നെ സ്പെയിനിന്റെ ആ​ദ്യ ഗോ​ളു​മെ​ത്തി. സെ​ർ​ജി​യോ ഗോ​മ​സി​ന്‍റെ പാ​സ് വ​ല​യി​ലെ​ത്തി​ച്ച് ആ​ബേ​ൽ റൂ​യി​സ് സ്പെ​യി​നി​നു ലീ​ഡ് ന​ൽ​കി. തു​ട​ർ​ന്നു ക​ളി സ്പെ​യി​നി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ഗോ​ൾ​മാ​ത്രം ഒ​ഴി​ഞ്ഞു​നി​ന്നു.

ര​ണ്ടാം പ​കു​തി​യി​ൽ സ്പെ​യി​ൻ ലീ​ഡ് ഉ​യ​ർ​ത്തി. സെ​ർ​ജി​യോ ഗോ​മ​സി​ന്‍റെ ലോം​ഗ് റേ​ഞ്ച​ർ ഇ​റാ​ന്‍റെ വ​ല കു​ലു​ക്കു​ക​യാ​യി​രു​ന്നു. മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം സ്പെ​യി​ൻ ഗോൾ മൂന്നാക്കി. ഫെ​റാ​ൻ ടോ​റ​സാ​യി​രു​ന്നു ഇ​ത്ത​വ​ണ സ്കോ​റ​ർ.

മൂ​ന്നു ഗോ​ൾ ലീ​ഡ് വ​ഴ​ങ്ങി​യ​തോ​ടെ പ്ര​തീ​ക്ഷ ന​ശി​ച്ച ഇ​റാ​ൻ ര​ണ്ടും ക​ൽ​പ്പി​ച്ച് കു​തി​ച്ച​തോ​ടെ ഒ​രു ഗോ​ൾ മ​ട​ക്കാ​ൻ ക​ഴി​ഞ്ഞു. 70-ാം മി​നി​റ്റി​ൽ അ​ൽ​ഹ്യാ​ർ സ​യ്യാ​ദി​ന്‍റെ മു​ന്നേ​റ്റം മു​ത​ലാ​ക്കി​യ സ​യീ​ദ് ക​രീ​മി സ്പെ​യി​ൻ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ചു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Under 17 world cup spain in semi final by defeating iran