തിരുവനന്തപുരം: അണ്ടർ 17 ലോകകപ്പിന്റെ പ്രചാരണ പരിപാടികൾക്ക് കേരളത്തിൽ തുടക്കമായി. ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾസ് ക്യാംമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഗോൾ അടിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ വൺ മില്യൺ ഗോൾസ് ക്യാംമ്പയിൻ നടക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യമന്ത്രിയേക്കൂടാതെ സ്പീക്കർ പി.രാമകൃഷ്ണൻ, കായിക മന്ത്രി എ.സി മൊയ്ദ്ദീൻ, വൈദ്യുതി മന്ത്രി എം.എം മണി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു. 10 ലക്ഷം ഗോളുകൾ അടിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനാണ് കേരളത്തിന്റെ ലക്ഷ്യം.

കൊച്ചിയിൽ ഒളിമ്പ്യൻ മേഴ്സിക്കുട്ടിയമ്മയാണ് വൺ മില്യൺ ഗോൾസ് ക്യാംമ്പയിൻ പരിപാടി ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയ-കലാ-സാംസ്കാരിക രംഗത്തുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. തൃശ്ശൂരിൽ ഫുട്ബോൾ ഇതിഹാസങ്ങളായ ഐഎം വിജയനും, ജേപോൾ അഞ്ചേരിയുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ