കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇംഗ്ലണ്ടും ഫ്രാന്‍സും ഫിഫ അണ്ടര്‍-17 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ മെക്‌സിക്കോയുടെ വെല്ലുവിളി 3-2ന് ഇംഗ്ലണ്ട് മറികടന്നപ്പോള്‍ ജപ്പാനെ ഫ്രാന്‍സ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്.

39-ാം മിനിറ്റില്‍ ബ്ര്യൂസ്റ്റര്‍ ആണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. പിന്നീട് 48-ാം മിനിറ്റില്‍ ഫോഡെനും 55-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സാഞ്ചോയും ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി. പിന്നീട് മെക്‌സിക്കോയുടെ തിരിച്ചുവരവിനുള്ള ശ്രമമാണ് കണ്ടത്. 65-ാം മിനിറ്റിലും 72-ാം മിനിറ്റിലും ഗോള്‍ നേടി ലെയ്‌നെസ് ലക്ഷ്യം കണ്ടെങ്കിലും മെക്‌സിക്കോയ്ക്ക് വിജയിക്കാന്‍ അത് മതിയാകുമായിരുന്നില്ല.

France

ആദ്യ മത്സരത്തില്‍ 7-1ന് ഗോള്‍മഴ പെയ്യിച്ച ജപ്പാന് പക്ഷേ ഫ്രാന്‍സിന് മുന്നില്‍ അടിതെറ്റി. 13-ാം മിനിറ്റില്‍ ഗൗരിയിലൂടെ ഫ്രഞ്ച് പട ലീഡ് നേടി. പിന്നീട് 71-ാം മിനിറ്റില്‍ ഗൗരി വീണ്ടും ലക്ഷ്യം കണ്ടു. രണ്ട് മിനിറ്റിന് ശേഷം ജപ്പാന്‍ പെനാല്‍റ്റിയിലൂടെ തിരിച്ചടിച്ചു. മിയാഷിറോയായിരുന്നു ഗോള്‍സ്‌കോറര്‍. സമനില ഗോളിനായി ജപ്പാന്‍ പിന്നീട് ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook