ദുബായ്: അന്ധരുടെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ചാണ് ഇന്ത്യ സെമി ബർത്ത് സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 156 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ഇന്ത്യക്കായി പ്രകാശ് ജയറമയ്യ 22 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

നേപ്പൾ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണർ അജയ് ഗാരിയ 29 പന്തിൽ 54 റൺസ് നേടി. അജയ് തന്നെയാണ് മാൻ ഓഫ് ദ മാച്ചും.

സെമിഫൈനലിൽ കരുത്തരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മാസം 17ന് ആണ് സെമിഫൈനൽ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ