Latest News

ശെടാ, ഒന്ന് മൂക്ക് ചൊറിയാനും പാടില്ലേ? ക്രിക്കറ്റ് കാണികളെ പൊട്ടിച്ചിരിപ്പിച്ച് അംപയര്‍

വിക്കറ്റ് അനുവദിക്കാനാണ് കൈ ഉയര്‍ത്തുന്നതെന്നാണ് വീഡിയോ കാണുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകുക

ആംഗ്യങ്ങള്‍ കൊണ്ട് കാണികളെ പൊട്ടിച്ചിരിപ്പിക്കാന്‍ കഴിവുള്ളവരാണ് ചില അംപയര്‍മാര്‍. അങ്ങനെയൊരു അംപയറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബോളിങ് ടീം വിക്കറ്റിനായി അപ്പീല്‍ ചെയ്‌പ്പോള്‍ ഈ അംപയര്‍ കാണിച്ചതു കണ്ടാല്‍ ആരായാലും ഒന്നു ചിരിച്ചുപോകും.

Read Also: രജനിക്കൊപ്പം മമ്മൂട്ടി? മുരുഗദോസ് പങ്കുവച്ച ചിത്രത്തിന്റെ പൊരുള്‍തേടി ആരാധകര്‍

അംപയര്‍ ഗ്രേഗ് ഡേവിഡ്‌സൺ ആണ് വീഡിയോയിലെ താരം. ‘ബിഗ് ബാഷ് ക്രിക്കറ്റ്’ ലീഗിലെ മെല്‍ബണ്‍ റെനഗേഡ്‌സും അഡ്‌ലയ്‌ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരം നിയന്ത്രിച്ചിരുന്നത് ഗ്രേഗ് ഡേവിഡ്‌സണ്‍ ആയിരുന്നു. റെനഗേഡ്‌സ് ബാറ്റ് ചെയ്യുമ്പോള്‍ 17-ാം ഓവറില്‍ സ്‌ട്രൈക്കേഴ്‌സ് ഒരു വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. അപ്പീലിനു പിന്നാലെ അംപയര്‍ കൈ ഉയര്‍ത്തി. വിക്കറ്റ് അനുവദിക്കാനാണ് കൈ ഉയര്‍ത്തുന്നതെന്നാണ് വീഡിയോ കാണുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകുക. എന്നാല്‍, ഉയര്‍ത്തിയ കൈ കൊണ്ട് മൂക്ക് ചൊറിഞ്ഞ് അംപയര്‍ എല്ലാവരെയും ഞെട്ടിച്ചു.

സ്‌ട്രൈക്കേഴ്‌സിനു വേണ്ടി റാഷിദ് ഖാനാണ് 17-ാം ഓവര്‍ എറിഞ്ഞത്. എല്‍ബിഡബ്യൂവിന് വേണ്ടിയായിരുന്നു റാഷിദിന്റെ അപ്പീല്‍. മറ്റ് ടീം അംഗങ്ങളും അപ്പീല്‍ ചെയ്തു. എല്‍ബി വിക്കറ്റ് അനുവദിക്കാന്‍ അംപയര്‍ വിരല്‍ ഉയര്‍ത്തുന്നതായി വീഡിയോയില്‍ നിന്ന് വ്യക്തം. ബാറ്റ് ചെയ്യുകയായിരുന്ന റെനഗേഡ്‌സ് താരം വെബ്‌സ്റ്റെര്‍ വിക്കറ്റ് ആണെന്ന് കരുതി ക്രീസ് വിടാനും ഒരുങ്ങി. അപ്പുറത്ത് റാഷിദ് ഖാന്‍ വിക്കറ്റ് വീഴ്ത്തിയതിലുള്ള സന്തോഷപ്രകടനവും ആരംഭിച്ചു. എന്നാല്‍, സെക്കന്‍ഡുകള്‍ക്കുള്ളില്‍ അംപയറുടെ വിരലിന്റെ ദിശമാറി. ‘ഞാനൊന്നും അറിഞ്ഞില്ലേ’ എന്ന മട്ടില്‍ അംപയര്‍ മൂക്ക് ചൊറിഞ്ഞ് കൈ താഴ്ത്തി. അതേസമയം, വാശിയേറിയ മത്സരത്തിൽ അഡ്‌ലയ്‌ഡ് സ്ട്രെെക്കേഴ്‌സ് 17 റൺസിന് വിജയിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Umpire raises finger to give out then rubs nose in bbl match

Next Story
ജീവിതത്തിന് ലോങ് വിസില്‍; മത്സരത്തിനിടെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com