മദ്ധ്യപ്രദേശ്: ഇന്ത്യൻ ക്രിക്കറ്റ് താരം ഉമേഷ് യാദവിന്രെ വീട്ടിൽ മോഷണം. നാഗ്പൂരിലെ ശങ്കർ നഗറിലുള്ള ഉമേഷ് യാദവിന്റെ വീട്ടിലാണ് മോഷണം നടന്നത്. 45,000 രൂപയും , 2 മൊബൈൽ ഫോണും താരത്തിന്റെ വീട്ടിൽ നിന്ന് നഷ്ടമായിട്ടുണ്ട്.
ഉമേഷ് യാദവിന്റെ അമ്മയുടെയും ഭാര്യയുടെയും ഫോണാണ് നഷ്ടപ്പെട്ടത്. ഭാര്യയുടെ പഴ്സിൽ ഉണ്ടായിരുന്ന 45000 രൂപയാണ് മോഷടാക്കൾ തട്ടിയെടുത്തത്.

ഇന്നലെ രാത്രി 7 മണിക്കും ഇന്ന് പുലർച്ച 3 മണിക്കുമിടെയാണ് മോഷണം നടന്നത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സംഭവമുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടിൽ കൂടുതൽ പേർ മോഷണ സംഘത്തിൽ ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണ് എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഉമേഷ് യാദവിന്റെ അപ്പാർട്ട്മെന്റിന് അടുത്ത് ജോലി ചെയ്തിരുന്ന സംഘമാണ് മോഷണം നടത്തിയത് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഉമേഷ് യാദവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്യാമ്പിലാണ് ഉമേഷ് യാദവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ