ബംഗലൂരു: ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ ക്ലബിൽ ഇടംപിടിച്ച് ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലാണ് യാദവ് തന്രെ 100 ആം വിക്കറ്റ് നേടിയത്. 71 മത്സരങ്ങളിൽ നിന്നാണ് ഉമേഷ് യാദവ് 100 വിക്കറ്റുകൾ നേടിയത്.32.61 ശരാശരിയിലാണ് യാദവിന്രെ ബൗളിങ്ങ് പ്രകടനം.

ഓസ്ട്രേലിയൻ നായകൻ സ്റ്റീഫൻ സ്മിത്താണ് യാദവിന്റെ നൂറാം ഇര. യാദവിന്രെ പന്ത് ലെഗ്സൈഡിലേക്ക് കളിക്കാൻ ശ്രമിച്ച സ്മിത്തിനെ വിരാട് കോഹ്‌ലി പിടിച്ച് പുറത്താക്കുകയായിരുന്നു. നേരത്തെ 94 റൺസ് എടുത്ത ആരോൺ ഫിഞ്ചിന്റെ വിക്കറ്റും ഉമേഷ് യാദവാണ് നേടിയത്. സെഞ്ചുറിയിലേക്ക് കുതിച്ച ഫിഞ്ചിനെ പാണ്ഡ്യയുടെ കൈകളിൽ എത്തിച്ചാണ് യാദവ് ആദ്യ വിക്കറ്റ് നേടിയത്.

71 റൺസിന് 4 വിക്കറ്റുകളാണ് യാദവ് വീഴ്ത്തിയത്. ആരോൺ ഫിഞ്ച്, സ്റ്റീഫ് സ്മിത്ത്, പീറ്റർ ഹാൻസ്കോംന്പ്, ട്രാവിസ് ഹെഡ് എന്നിവരായിരുന്നു ഉമേഷ് യാദവിന്രെ ഇരകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ