ഒരു ക്രിക്കറ്റ് താരവും സ്വന്തം പേരില്‍ കുറിക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡാണ് പാക് താരം ഉമര്‍ അക്മലിനെ തേടിയെത്തിയത്. 204 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ഉമര്‍ 24 തവണയാണ് റണ്‍സൊന്നുമെടുക്കാതെ പുറത്തായത്. പാകിസ്താന്‍ സൂപ്പര്‍ ‍ലീഗില്‍ ലാഹോര്‍ ക്വലന്‍ഡേഴ്സിനായി പൂജ്യത്തിന് മടങ്ങിയതോടെയാണ് ട്വന്റി 20 ക്രിക്കറ്റിലെ ഇങ്ങനെയൊരു റെക്കോര്‍ഡ് അക്മലിന്റെ പേരിലായത്.

ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷെ ഗിബ്സ്, ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷന്‍, വിന്‍ഡീസ് താരം ഡ്വെയ്‍ന്‍ സ്മിത്ത് എന്നിവരാണ് തൊട്ടു പിറകില്‍. 23 തവണയാണ് മൂന്ന് പേരും പൂജ്യത്തില്‍ പുറത്തായത്.

ദില്‍ഷണ്‍ 217 മത്സരങ്ങളില്‍ നിന്നും സ്മിത്ത് 270 മത്സരങ്ങളില്‍ നിന്നുമാണ് 23 തവണ സംപൂജ്യരായത്. 213 മത്സരങ്ങളില്‍ നിന്ന് 18 തവണ പൂജ്യനായി മടങ്ങിയ ഗൗതം ഗംഭീര്‍, 130 മത്സരങ്ങളില്‍ നിന്ന് 17 തവണ പുറത്തായ ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഈ റെക്കോര്‍ഡ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ