പാക്ക് ക്രിക്കറ്റ് താരം ഉമർ അക്‌മാലാണ് ട്വിറ്ററിലെ ട്രോളന്മാരുടെ പുതിയ ഇര. തന്റെ ട്വിറ്റർ പേജിൽ ഒരു ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ ഇത്രയ്ക്കും പുലിവാലു പിടിക്കുമെന്ന് ഉമർ ചിന്തിച്ചിട്ടുണ്ടാവില്ല. സിൽവർ ബെന്റ്‌ലി കാറിന് അടുത്തു നിൽക്കുന്ന ചിത്രമാണ് ഉമർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പക്ഷേ ഇതിനൊപ്പം ഉമർ കുറിച്ച വാക്കുകളാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്. ‘കഠിനാധ്വാനത്തിനുശേഷം ലണ്ടനിൽ ആനന്ദിക്കുന്നു’ ഇതായിരുന്നു ഉമർ എഴുതിയത്.

ചിത്രം പോസ്റ്റ് ചെയ്തതിനുപിന്നാലെ മോശം കമന്റുകൾ പോസ്റ്റ് ചെയ്യരുതെന്നും ഉമർ ആരാധകരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതൊന്നും ട്രോളന്മാർ ചെവി കൊണ്ടില്ല. ചിത്രം പോസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയാൻ തുടങ്ങി. എന്തു കഠിനാധ്വാനമാണ് ഉമർ ചെയ്തതെന്നാണ് ചിലർ ചോദിച്ചത്.

പാക്കിസ്ഥാനായി 116 ഏകദിന മൽസരങ്ങളും 16 ടെസ്റ്റും ഉമർ കളിച്ചിട്ടുണ്ട്. 83 ടി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ