Bayern vs Sevilla, UEFA Super Cup 2020 Score, Updates, Goals,Time, Streaming: Bayern 2 -1 Sevilla: Super Cup 2020 Football- യുവേഫ സൂപ്പർ കപ്പ് 2020ൽ സെവിയ്യയെ പരാജയപ്പെടുത്തി ജയം സ്വന്തമാക്കി ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്. 90 മിനുറ്റ് വരെ 1-1ന് സമനിലയിലായിരുന്ന മത്സരത്തിൽ എക്സ്ട്രാ ടൈമിലാണ് ബയേൺ ജയം സ്വന്തമാക്കിയത്.
ആദ്യപകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 13ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ലൂക്കാസ് ഒക്കാമ്പോസ് ഗോളാക്കി മാറ്റിയതോടെ മത്സരത്തിൽ സെവിയ്യ ആദ്യ ലീഡ് നേടി.34ാം മിനുറ്റിൽ ബയേണിനു വേണ്ടി ലിയോൺ ഗൊരെറ്റ്സ്ക ഗോൾ മടക്കിയതോടെ മത്സരം സമനിലയിലെത്തി. ആദ്യ പാതി സമനിലയിൽ പിരിഞ്ഞു.
— FC Bayern English (@FCBayernEN) September 24, 2020
രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിയാതിരുന്നതോടെ 90ാം മിനുറ്റിൽ മത്സരം 1-1ന് സമനിലയിലെത്തി. എക്സ്ട്രാ ടൈമിലേക്ക് പോയ മത്സരത്തിൽ 104ാം മിനുറ്റിൽ ഹാവി മാർട്ടിനസ് ബയേണിന്റെ വിജയഗോൾ നേടി. ബയേണിന് ഒന്നിനെതിരേ രണ്ട് ഗോൾ ലീഡ്. 120ാം മിനുറ്റ് വരെ ഈ ലീഡ് നിലനിർത്തിയ ബയേൺ ഇത്തവണത്തെ സൂപ്പർ കപ്പ് സ്വന്തമാക്കി.
#SuperCup pic.twitter.com/gmwmRWh7lk
— FC Bayern English (@FCBayernEN) September 24, 2020
ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കും യൂറോപ്പ ലീഗ് ജേതാക്കളായ സെവില്ലയും ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിലാണ് ഏറ്റുമുട്ടിയത്. ഫുട്ബോൾ ആരാധകർ ബുഡാപെസ്റ്റിലെ സ്റ്റേഡിയത്തിലേക്ക് മടങ്ങുകയാണ് എന്നത് ഈ മത്സരത്തിൽ ശ്രദ്ധേയമാണ്. സൂപ്പർ കപ്പിൽ കാണികൾ സ്റ്റേഡിയത്തിലെത്തും. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം പുനരാരരംഭിച്ച ഫുട്ബോൾ മത്സരങ്ങൾ കാണികളില്ലാത്ത മത്സരത്തിലായിരുന്നു നടന്നിരുന്നത്. യൂറോപ്യൻ സോക്കർ ഭരണസമിതിയായ യുവേഫ കഴിഞ്ഞ മാസമാണ് സൂപ്പർ കപ്പിൽ കാണികളെ അനുവദിക്കുമെന്ന് സ്ഥിരീകരിച്ചത്.
WHAT A TEAM #MiaSanChampions #SuperCup pic.twitter.com/Qpz5rCnUFG
— FC Bayern English (@FCBayernEN) September 24, 2020
സമീപകാല ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും അവസാന ഘട്ട മിനി ടൂർണമെന്റുകളിലെ എല്ലാ ഗെയിമുകളും അടച്ച സ്റ്റേഡിയങ്ങളിലായിരുന്നു, എന്നാൽ ഹംഗേറിയൻ തലസ്ഥാനത്തെ 67,215 പേരെ ഉൾക്കൊള്ളാൻ് ശേഷിയുള്ള പുസ്കാസ് അരീനയുടെ 30% വരെ ആരാധകർക്ക് പ്രവേശവം നൽകുമെന്ന് യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചിരുന്നു.
RESULT
Bayern win 2020 Super Cup in extra-time! #SuperCup
— UEFA #SuperCup (@ChampionsLeague) September 24, 2020
യൂറോപ്യൻ ക്ലബ്ബുകളുടെ സീസൺ ആരംഭിക്കുന്ന മത്സരമായാണ് സൂപ്പർ കപ്പിനെ കാണുന്നത്. മുൻ സീസണിലെ ചാമ്പ്യൻസ് ലീഗ് വിജയിയെ യൂറോപ്പ ലീഗ് വിജയിക്കെതിരെയാണ് മത്സരിക്കുക.
സോണി സ്പോർട്സ് നെറ്റ്വർക്കിനാണ് ഇന്ത്യയിൽ ബയേൺ – സെവിയ്യ യുവേഫ സൂപ്പർ കപ്പ് മത്സരത്തിന്റെ സംപ്രേക്ഷണാവകാശം. ഇന്ത്യൻ സമയം വ്യാഴാഴ്ച അർദ്ധ രാത്രി കഴിഞ്ഞ് 12:30 നാണ് മത്സരം ആരംഭിച്ചത്. ബയേൺ – സെവിയ്യ മത്സരം ഇന്ത്യയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സോണി ലിവിൽ ലഭ്യമാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook