scorecardresearch
Latest News

UEFA Nations League-Spain vs Ukraine India Telecast, Time, Live Streaming: ആദ്യ വിജയം പ്രതീക്ഷിച്ച് സ്‌പെയിൻ ഉക്രെയിനിനെതിരെ

UEFA Nations League-Spain vs Ukraine India Telecast, Time, Live Streaming: ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ജർമ്മനി സ്വിറ്റ്സർലൻഡിനെയും നേരിടും

UEFA Nations League-Spain vs Ukraine India Telecast, Time, Live Streaming: ആദ്യ വിജയം പ്രതീക്ഷിച്ച് സ്‌പെയിൻ ഉക്രെയിനിനെതിരെ

UEFA Nations League-Spain vs Ukraine: യുവേഫ നേഷൻസ് ലീഗിൽ ആദ്യ വിജയത്തിനായി കരുത്തരായ സ്‌പെയിൻ ഇന്നിറങ്ങും. ഉക്രെയിനാണ് സ്‌പെയിനിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ ജർമ്മനിക്കെതിരെ അവസാന മിനിറ്റിൽ നേടിയ സമനില ഇത്തവണ വിജയമാക്കാമെന്ന പ്രതീക്ഷയിലാണ് സ്‌പെയിൻ. ഉക്രെയിനാവട്ടെ ആദ്യ മത്സരത്തിൽ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തിലും.

UEFA Nations League – Spain vs Ukraine Match Time: പോർച്ചുഗൽ – ക്രൊയേഷ്യ മത്സരം എപ്പോൾ? എവിടെ?

ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി 12.15നാണ് സ്‌പെയിനും ഉക്രെയിനും ഏറ്റുമുട്ടുന്നത്. സ്‌പെയിനിലെ മാഡ്രിഡ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന എസ്റ്റാഡിയോ ആൽഫ്രഡോ ഡി സ്റ്റെഫാനൊ സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

UEFA Nations League – Spain vs Ukraine Match Live Streaming: പോർച്ചുഗൽ – ക്രൊയേഷ്യ മത്സരം തത്സമയം എവിടെ കാണാം?

ഇന്ത്യയിൽ സോണി നെറ്റ്വർക്കിന്റെ സ്പോർട്സ് ചാനലുകൾക്കാണ് നേഷൻസ് ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. ഓൺലൈനിൽ സോണി ലൈവിലും മത്സരങ്ങൾ കാണാം. സോണി ലൈവ് ആപ്ലിക്കേൽൻ ഡൗൺലോഡ് ചെയ്ത ശേഷം അതിലും മത്സരങ്ങൾ കാണുവാൻ സാധിക്കും.

ടീം റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാല് ലീഗായിട്ടാണ് നേഷൻസ് ലീഗ് മത്സരങ്ങൾ ക്രമീകരിക്കുന്നത്. 55 ദേശീയ ടീമുകൾ പങ്കെടുക്കും. മൂന്ന് ലീഗുകളിൽ നാല് ഗ്രൂപ്പുകളിലായി 16 വീതം ടീമുകൾ പങ്കെടുക്കും. നാലാം ലീഗിൽ രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ടീമുകളും മത്സരിക്കും.

UEFA Nations League Today Match Schedule -ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങൾ

06.30ന് – അൻഡോറ vs ഫാറോ ഐലൻഡ്
06.30ന് – വെയ്ൽസ് vs ബൾഗേറിയ
09.30ന് – അയർലൻഡ് vs ഫിൻലൻഡ്
09.30ന് – സ്ലൊവാനിയ vs മോൾഡോവ
09.30ന് – ഹങ്കറി vs റഷ്യ
12.15ന് – മാൾട്ട vs ലാത്വിയ
12.15ന് – കൊസൊവോ vs ഗ്രീസ്
12.15ന് – സ്വിറ്റ്സർലാൻഡ് vs ജർമ്മനി
12.15ന് – സെർബിയ vs തുർക്കി
12.15ന് – സ്‌പെയ്ൻ vs ഉക്രെയിൻ

ഇന്നലെ നടന്ന മത്സരത്തിൽ പോർച്ചുഗൽ ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ലോകകപ്പ് റണ്ണർഅപ്പുകളായ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പറങ്കിപ്പട പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെ കാഴ്ചക്കരനാക്കിയായിരുന്നു ജോവ ഫെലിക്‌സും സംഘവും ജയം സ്വന്തമാക്കിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Uefa nations league spain vs ukraine india telecast time live streaming

Best of Express