യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ലാത്വിയ- അൻഡോറ മത്സരത്തോടെയാണ് ആദ്യ മത്സര ദിനം ആരംഭിക്കുന്നത്. മറ്റൊരു മത്സരത്തിൽ ജർമനിയും സ്പെയിനും ഏറ്റുമുട്ടും.
നവംബർ 19 വരെയാണ് നേഷൻസ് ലീഗ് മസ്തരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. കോവിഡ് രോഗവ്യാപനത്തിനുശേഷം ഫുട്ബോൾ മത്സരങ്ങൾ മാസങ്ങളോളം നിർത്തിവച്ചതിനു ശേഷം ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾ നേഷൻസ് ലീഗിലൂടെയാണ് പുനരാരംഭിക്കുന്നത്.
ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് 12.15നാണ് ജർമനി-സ്പെയിൻ മത്സരം. ഇന്ത്യയിൽ സോണി നെറ്റ്വർക്കിന്റെ സ്പോർട്സ് ചാനലുകൾക്കാണ് നേഷൻസ് ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. ഓൺലൈനിൽ സോണി ലൈവിലും മത്സരങ്ങൾ കാണാം.
#Löw on @ToniKroos: “He’s an incredibly intelligent player and his vision is brilliant. He is the focal point of our game because he can always make things happen. He’s the kind of player who can take on leadership tasks.”#DieMannschaft #GERESP pic.twitter.com/oy1Ecf8xnB
— Germany (@DFB_Team_EN) September 2, 2020
വാശിയേറിയ പോരാട്ടമാവും ജർമനിയും സ്പെയിനും തമ്മിൽ അറങ്ങേറുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ ലോക ചാമ്പ്യൻമാരായ ഇരു ടീമിനും ഇത് സുപ്രധാന പോരാട്ടമാണ്. ഇന്ന് നടക്കുന്ന മറ്റ് പ്രധാന മത്സരങ്ങളില്‍ ഉക്രയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും റഷ്യ സെര്‍ബിയയേയും നേരിടും.
കോവിഡ് രോഗബാധയും കളിക്കാർ ക്വാറന്റൈനിലായതും ലീഗിലെ വിവിധ മത്സരങ്ങളെ ബാധിക്കുന്നുണ്ട്. കുറഞ്ഞത് ഒരു ഗോൾകീപ്പർ ഉൾപ്പെടെ 13 കളിക്കാർ ടീമിൽ ലഭ്യമാകുന്നിടത്തോളം മത്സരം മുന്നോട്ട് പോകുമെന്ന് യുവേഫ പറഞ്ഞു. ഒരു ടീമിന് 13 കളിക്കാർ ഇല്ലെങ്കിൽ, മത്സരം വീണ്ടും ഷെഡ്യൂൾ ചെയ്യാൻ ശ്രമിക്കുമെന്ന് യുവേഫ പറഞ്ഞു.
International football is back this week!
55 nations
4 leagues
14 groups
1 trophyNeed a reminder on how the UEFA #NationsLeague works? pic.twitter.com/Vtax1NweC1
— UEFA (@UEFA) September 2, 2020
ടീം റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാല് ലീഗായിട്ടാണ് നേഷൻസ് ലീഗ് മത്സരങ്ങൾ ക്രമീകരിക്കുന്നത്. 55 ദേശീയ ടീമുകൾ പങ്കെടുക്കും. മൂന്ന് ലീഗുകളിൽ നാല് ഗ്രൂപ്പുകളിലായി 16 വീതം ടീമുകൾ പങ്കെടുക്കും. നാലാം ലീഗിൽ രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ടീമുകളും മത്സരിക്കും.
ലീഗ് എ
ഗ്രൂപ്പ് 1: നെതർലാന്റ്സ്, ഇറ്റലി, ബോസ്നിയ-ഹെർസഗോവിന, പോളണ്ട്
ഗ്രൂപ്പ് 2: ഇംഗ്ലണ്ട്, ബെൽജിയം, ഡെൻമാർക്ക്, ഐസ്‌ലാന്റ്
ഗ്രൂപ്പ് 3: പോർച്ചുഗൽ, ഫ്രാൻസ്, സ്വീഡൻ, ക്രൊയേഷ്യ
ഗ്രൂപ്പ് 4: സ്വിറ്റ്സർലൻഡ്, സ്പെയിൻ, ഉക്രെയ്ൻ, ജർമ്മനി
ലീഗ് ബി
ഗ്രൂപ്പ് 1: ഓസ്ട്രിയ, നോർവേ, നോർത്തേൺ അയർലൻഡ്, റൊമാനിയ
ഗ്രൂപ്പ് 2: ചെക്ക് റിപ്പബ്ലിക്, സ്കോട്ട്ലൻഡ്, സ്ലൊവാക്യ, ഇസ്രായേൽ
ഗ്രൂപ്പ് 3: റഷ്യ, സെർബിയ, തുർക്കി, ഹംഗറി
ഗ്രൂപ്പ് 4: വെയിൽസ്, ഫിൻലാൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ബൾഗേറിയ
ലീഗ് സി
ഗ്രൂപ്പ് 1: അസർബൈജാൻ, ലക്സംബർഗ്, സൈപ്രസ്, മോണ്ടിനെഗ്രോ
ഗ്രൂപ്പ് 2: അർമേനിയ, എസ്റ്റോണിയ, നോർത്ത് മാസിഡോണിയ, ജോർജിയ
ഗ്രൂപ്പ് 3: മോൾഡോവ, സ്ലൊവേനിയ, കൊസോവോ, ഗ്രീസ്
ഗ്രൂപ്പ് 4: കസാക്കിസ്ഥാൻ, ലിത്വാനിയ, ബെലാറസ്, അൽബേനിയ
ലീഗ് ഡി
ഗ്രൂപ്പ് 1: മാൾട്ട, അൻഡോറ, ലാറ്റ്വിയ, ഫറോ ദ്വീപുകൾ
ഗ്രൂപ്പ് 2: സാൻ മറിനോ, ലിച്ചെൻസ്റ്റൈൻ, ജിബ്രാൾട്ടർ