യുവേഫ നേഷൻസ് ലീഗിൽ ഇന്ന് കരുത്തന്മാർ നേർക്കുന്നേർ. നിലവിലെ ചാംപ്യന്മാരായ പോർച്ചുഗൽ ലോകകപ്പ് റണ്ണർഅപ്പുകളായ ക്രൊയേഷ്യയെ നേരിടും. ടൂർണമെന്റിലെ ഇരു ടീമുകളുടെയും ആദ്യ മത്സരമാണ്. റയൽ മാഡ്രിഡിൽ സഹതാരങ്ങളായിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ടീമും ക്രൊയേഷ്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലൂക്ക മോഡ്രിച്ചിന്റെ ടീമും നേർക്കുന്നേർ എത്തുന്ന എന്ന പ്രത്യേകതയുമുണ്ട്. യുവന്റസിലേക്ക് കൂടുമാറ്റം നടത്തിയെങ്കിലും മോഡ്രിച്ചുമായി അടുത്ത സൗഹൃദം പുലർത്തുന്ന താരമാണ് റൊണാൾഡോ. എന്നാൽ ക്രൊയേഷ്യക്കെതിരെ റൊണാൾഡോ കളത്തിലിറങ്ങിലെന്നാണ് സൂചന.
Also Read: നൂറാം രാജ്യാന്തര ഗോളിനായി റൊണാൾഡോ ഇനിയും കാത്തിരിക്കണം, ക്രൊയേഷ്യക്കെതിരെ സൂപ്പർ താരം കളിച്ചേക്കില്ല
UEFA Nations League – Portugal vs Croatia Match Time: പോർച്ചുഗൽ – ക്രൊയേഷ്യ മത്സരം എപ്പോൾ? എവിടെ?
ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി 12.15നാണ് പോർച്ചുഗലും ക്രൊയേഷ്യയും ഏറ്റുമുട്ടുന്നത്. പോർച്ചുഗലിനലെ പോർട്ടോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന എസ്റ്റാഡോ ഡോ ഡ്രോഗോ സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
UEFA Nations League – Portugal vs Croatia Match Live Streaming: പോർച്ചുഗൽ – ക്രൊയേഷ്യ മത്സരം തത്സമയം എവിടെ കാണാം?
ഇന്ത്യയിൽ സോണി നെറ്റ്വർക്കിന്റെ സ്പോർട്സ് ചാനലുകൾക്കാണ് നേഷൻസ് ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. ഓൺലൈനിൽ സോണി ലൈവിലും മത്സരങ്ങൾ കാണാം. സോണി ലൈവ് ആപ്ലിക്കേൽൻ ഡൗൺലോഡ് ചെയ്ത ശേഷം അതിലും മത്സരങ്ങൾ കാണുവാൻ സാധിക്കും.
Also Read: മനസില്ലാമനസോടെ മെസി; ബാഴ്സയിൽ തുടരും, കായികലോകത്തെ ഞെട്ടിച്ച് തുറന്നുപറച്ചിൽ
ടീം റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാല് ലീഗായിട്ടാണ് നേഷൻസ് ലീഗ് മത്സരങ്ങൾ ക്രമീകരിക്കുന്നത്. 55 ദേശീയ ടീമുകൾ പങ്കെടുക്കും. മൂന്ന് ലീഗുകളിൽ നാല് ഗ്രൂപ്പുകളിലായി 16 വീതം ടീമുകൾ പങ്കെടുക്കും. നാലാം ലീഗിൽ രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ടീമുകളും മത്സരിക്കും.
ഗ്രൂപ്പ് സിയിലാണ് പോർച്ചുഗലും ക്രൊയേഷ്യയും ഏറ്റുമുട്ടുന്നത്.
UEFA Nations League Today Match Schedule -ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങൾ
06.30 pm : നോർത്ത് മസഡോണിയ vs അർമേനിയ
06.30 pm : ജിബ്രൽത്താർ vs സാൻ മറിനോ
09.30 pm : ഐസ്ലൻഡ് vs ഇംഗ്ലണ്ട്
09.30 pm : അസർബൈജാൻ vs ലക്സംബർഗ്
09.30 pm : സൈപ്രസ് vs മൊന്റേഗ്രോ
09.30 pm : എസ്തോനിയ vs ജോർജിയ
12.15 am : പോർച്ചുഗൽ vs ക്രൊയേഷ്യ
12.15 am : സ്വീഡൻ vs ഫ്രാൻസ്
12.15 am : ഡെൻമാർക്ക് vs ബെൽജിയം