scorecardresearch
Latest News

UEFA Nations League-Portugal vs Croatia: റൊണാൾഡോയെ കാഴ്‌ചക്കാരനാക്കി ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ

ലോകകപ്പ് റണ്ണർഅപ്പുകളായ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പറങ്കിപ്പട പരാജയപ്പെടുത്തിയത്

UEFA Nations League-Portugal vs Croatia: റൊണാൾഡോയെ കാഴ്‌ചക്കാരനാക്കി ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ

യുവേഫ നേഷൻസ് ലീഗിൽ ആതിഥേയരായ പോർച്ചുഗലിനും വിജയത്തുടക്കം. ലോകകപ്പ് റണ്ണർഅപ്പുകളായ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പറങ്കിപ്പട പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെ കാഴ്ചക്കരനാക്കിയായിരുന്നു ജോവ ഫെലിക്‌സും സംഘവും ജയം സ്വന്തമാക്കിയത്.

കാൽ വിരലിനേറ്റ അണുബാധയെ തുടർന്നാണ് നായകൻ കൂടിയായ റൊണാൾഡോ പുറത്തിരിക്കേണ്ടി വന്നത്. എന്നാൽ റൊണാൾഡോയുടെ അഭാവത്തിലും ടീമിന് വിജയമൊരുക്കിയിരിക്കുകയാണ് സഹതാരങ്ങൾ. ക്രൊയേഷ്യൻ നിരയിലും സൂപ്പർ താര സാനിധ്യമില്ലായിരുന്നു. നായകൻ ലൂക്ക മോഡ്രിച്ചും ഉപനായകൻ ഇവാൻ റാക്കിട്ടിച്ചുമില്ലാതെയാണ് ക്രൊയേഷ്യയെ കളത്തിലിറങ്ങിയത്.

മത്സരത്തിലേക്ക് മടങ്ങി വന്നാൽ ആദ്യ പകുതിയുടെ അവസാനം വരെ പോർച്ചുഗലിനെ ശക്തമായി പ്രതിരോധിക്കുന്നതിൽ ക്രൊയേഷ്യ വിജയം കണ്ടു. എന്നാൽ, 41-ാം മിനിറ്റിൽ ക്രൊയേഷ്യയെ ഞെട്ടിച്ച് പോർച്ചുഗീസ് പ്രതിരോധ താരം ജോവ കാൻസെലോ ആദ്യ ഗോൾ നേടി.

മെസിയോ റൊണാൾഡോയോ? ഉത്തരം നൽകി ബ്രസീലിയൻ ഇതിഹാസങ്ങൾ

ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിലും പോർച്ചുഗൽ കളം നിറഞ്ഞു. 58-ാം മിനിറ്റിൽ ഡിയാഗോ യോട്ട ലീഡ് രണ്ടായി ഉയർത്തി. 70-ാം മിനിറ്റിൽ സൂപ്പർ താരം ജോവോ ഫെലിക്സിന്റെ വകയായിരുന്നു മൂന്നാം ഗോൾ. മത്സരത്തിന്റെ മുഴുവൻ സമയവും മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ക്രൊയേഷ്യക്കായി ഇഞ്ചുറി ടൈമിൽ (90+1) ബ്രൂണോ പെറ്റ്കോവിച്ചാണ് ആശ്വാസ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ആന്ദ്രെ സിൽവ ക്രൊയേഷ്യയുടെ പോസ്റ്റിൽ പട്ടിക പൂർത്തിയാക്കി നാലാം ഗോളും സ്വന്തമാക്കിയതോടെ പോർച്ചുഗലിന് ആധികാരകമായ ആദ്യ ജയം.

ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ഫ്രാൻസ് സ്വീഡനെയും ബെൽജിയം ഡെൻമാക്കിനെയും പരാജയപ്പെടുത്തി. യുവതാരം കെയ്‌ലിയൻ എംബാപ്പെയുടെ ഒറ്റ ഗോളിലായിരുന്നു ഫ്രാൻസിന്റെ വിജയം. ഡെൻമാർക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബെൽജിയം ജയം സ്വന്തമാക്കിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Uefa nations league portugal vs croatia match report goal scorer