Football News: UEFA Nations League-France vs Croatia Result, Score, Report: യുവേഫ നാഷൻസ് ലീഗിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫ്രാൻസ്. രണ്ടിനെതിരേ നാല് ഗോളിനാണ് നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്.
A 4-2 win against Croatia in our second Nations League match! #FRACRO #FiersdetreBleus pic.twitter.com/t6PcpDVyZb
— French Team (@FrenchTeam) September 8, 2020
മത്സരത്തിന്റെ 16ാം മിനുറ്റിൽ തന്നെ ആദ്യലീഡ് നേടിയ ക്രൊയേഷ്യ പിന്നീട് മുന്നേറ്റം തുടരാനാവാതെ പതറുന്ന കാഴ്ചയാണ് കണ്ടത്. 43ാം മിനുറ്റ് വരെ ക്രൊയേഷ്യ ഒരു ഗോളിന്റെ ലീഡിൽ മുന്നിൽ നിൽക്കവേയാണ് ഫ്രാൻസിന് വേണ്ടി സ്റ്റാർ സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മാൻ ആദ്യ ഗോൾ നേടിയത്.
Antoine Griezmann equalises…and goes 5th all-time among Les Bleus’ leading scorers! #FRACRO #FiersdetreBleus pic.twitter.com/UY3TcW6gI6
— French Team (@FrenchTeam) September 8, 2020
തുടർന്ന് സമനിലയിലെത്തിയ മത്സരത്തിൽ ഫ്രാൻസ് ആദ്യ ലീഡ് നേടിയത് ഏതാനും മിനുറ്റിനുള്ളിലാണ്. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിന്റെ ഒന്നാം മിനുറ്റിൽ ക്രൊയേഷ്യയുടെ ഗോളി ഡോമനിക് ലിവാകോവിച്ചിന്റെ സെൽഫ് ഗോൾ ഫ്രാൻസിന് ആദ്യ ലീഡ് നേടിക്കൊടുത്തു. മത്സരത്തിൽ ഫ്രാൻസ് 2-1ന് മുന്നിലെത്തി.
പത്ത് മിനുറ്റോളം കഴിഞ്ഞ് 55ാം മിനുറ്റിൽ ജോസിപ് ബെരകാലോയുടെ ഗോളിലൂടെ മത്സരത്തെ 2-2ന് സമനിലയിലെത്തിക്കാൻ ക്രൊയേഷ്യക്ക് കഴിഞ്ഞു. എന്നാൽ 10 മിനുറ്റിൽ ആ സമനില തകർത്ത് ദയോ ഉപമെകാനോ ഗോൾ നേടിയതോടെ ഫ്രാൻസ് 3-2ന് മുന്നിലെത്തി. പിന്നീട് 77ാം മിനുറ്റിൽ ഒലിവർ ജിറോഡിന്റെ ഗോളിലൂടെ ഫ്രാൻസ് ലീഡ് ഉയർത്തി. രണ്ടിനെതിരേ നാല് ഗോളിന് ഫ്രാൻസിന്റെ ലീഡ്. തുടർന്നങ്ങോട്ട് ഗോൾ ഒന്നും പിറക്കാത്ത മത്സരത്തിൽ ഇത്തവണത്തെ നേഷൻസ് ലീഗിലെ തങ്ങളുടെ രണ്ടാമത്തെ ജയം ഫ്രാൻസ് സ്വന്തമാക്കി.
ലീഗിൽ ഇരു ടീമുകളും ഇതുവരെ രണ്ട് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ രണ്ട് ജയവുമായി ആറ് പോയിന്റോടെ ലീഗ് എയിലെ ഗ്രൂപ്പ് മൂന്നിൽ രണ്ടാമതാണ് ഫ്രാൻസ്. ആദ്യ മത്സരത്തിൽ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് തോൽപിച്ചത്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പൂജ്യം പോയിന്റോടെ നാലാമതാണ് ക്രൊയേഷ്യ.
Read More: UEFA Nations League-Portugal vs Croatia: റൊണാൾഡോയെ കാഴ്ചക്കാരനാക്കി ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ
ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന് ക്രൊയേഷ്യയെ തോൽപിച്ച പോർച്ചുഗലാണ് ആറ് പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമത്. സ്വീഡനാണ് മൂന്നാമത്.
Ronaldo passes 100 Portugal goals as holders win…#NationsLeague
— UEFA Nations League (@EURO2020) September 8, 2020
ഗ്രൂപ്പിൽ മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് പോർച്ചുഗൽ സ്വീഡനെ തോൽപിച്ചു. മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗലിന്റെ രണ്ട് ഗോളും നേടിയത്. തന്റെ രാജ്യാന്തര കരിയറിലെ നൂറാമത്തേയുെ നൂറ്റിയൊന്നാമത്തെയും ഗോളുകളാണ് താരം നേടിയത്. ഇതോടെ രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിനും റോണോ അർഹനായി.
RESULTS
Performance of the night was from ______
Ronaldo reaches 101-goal landmark with Portugal
France win six-goal thriller
#NationsLeague— UEFA Nations League (@EURO2020) September 8, 2020
ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ബെൽജിയം 5-1ന് ഐസ്ലാൻഡിനെ തോൽപിച്ചു. ഇംഗ്ലണ്ട് ഡെൻമാർക്ക് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.