UEFA Nations League Football, Spain – Germany, Result, Score, Details: യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ജർമനിയെ സമനിലയിൽ തളച്ച് സ്പെയിൻ. ഓരോ ഗോൾ വീതം നേടിയാണ് ഇരു ടീമുകളും മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. മത്സരത്തിന്റെ അവസാന മിനിറ്റ് വരെ ലീഡ് നിലനിർത്താനായെങ്കിലും ഗയായുടെ ഗോളിൽ ജർമ്മനിയെ സ്‌പെയിൻ പിടിച്ചുകെട്ടുകയായിരുന്നു. ജർമ്മനി ജയം ഉറപ്പിച്ച മത്സരത്തിന്റെ 90-ാം മിനിറ്റിലായിരുന്നു ഗയായുടെ ഗോൾ പിറന്നത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി പൂർത്തിയായിരുന്നു. രണ്ടാം പകുതിയിൽ 51ാം മിനുറ്റിൽ ടിമോ വെർണറാണ് ജർമനികക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. റോബിൻ ഗോസെണിന്റെ അസിസ്റ്റിൽ നിന്ന് സ്പാനിഷ് ഗോളി ഡേവിഡ് ഡിഗ്യയെ വെട്ടിച്ച് വെർണറിന്റെ ഷോട്ട് വലയിലെത്തി.
View this post on Instagram
@timowerner the best German striker you’ve seen since ______ #NationsLeague
90 മിനുറ്റ് വരെ ജർമനി ഒരു ഗോളിന് മുന്നിട്ട് നിന്നെങ്കിലും ഹൊസെ ലൂയി ഗയാ അവസാന നിമിഷത്തിൽ നേടിയ ഗോളോടെ സ്പെയിൻ സമനില പിടിക്കുകയായിരുന്നു. 90ാം മിനുറ്റിന് ശേഷം ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനുറ്റിൽ റോഡ്രിഗോ മൊറേനോയുടെ അസിസ്റ്റിൽ ക്ലോസ് റെയ്ഞ്ചിൽ നിന്നുള്ള ഷോട്ട് ഗയാ ലക്ഷ്യസ്ഥാനത്തെത്തിച്ചു. ഇതോടെ അവസാന നിമിഷം വരം ജർമനി കൊണ്ടുപോവുമെന്ന് കരുതിയ മത്സരത്തെ സ്പെയിൻ സമനിലയിൽ തളച്ചു.
View this post on Instagram
ലീഗിലെ ആദ്യ മത്സര ദിനമാണിത്. 12.15നാണ് സ്പെയിൻ-ജർമനി മത്സരം ആരംഭിച്ചത്. സ്റ്റട്ട്ഗർട്ടിലെ മെഴ്സിഡസ് ബെൻസ് അരീനയിലായിരുന്നു മത്സരം. ബാഴ്സലോണയുടെ അൻസു ഫാറ്റി പകരക്കാരനായിറങ്ങി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. നവാസ് ജീസസിന് പകരക്കാരനായി കളിയുടെ 46ആം മിനുറ്റിലാണ് അൻസു ഫാറ്റി ഇറങ്ങിയത്.
Late goals across #NationsLeague!
Most surprising result is
— UEFA Nations League (@EURO2020) September 3, 2020
Read More: മെസിയുടെ അസാന്നിധ്യം ബാഴ്‌സയെ ബാധിക്കില്ല, കൂടുതൽ താരങ്ങൾക്ക് വളരാൻ അവസരം നൽകും: മോഡ്രിച്ച്
ലാത്വിയ- അൻഡോറ മത്സരത്തോടെയാണ് ആദ്യ മത്സര ദിനം ആരംഭിച്ചത്. ഉദ്ഘാടന മത്സരം ഗോൾ രഹിതമായ സമനിലയോടെ അവസാനിച്ചിരുന്നു. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു ലാത്വിയ അൻഡോറ മത്സരം. ഫാറോ ഐലൻഡ്- മാൾട്ട, ബൾഗേറിയ- അയർലൻഡ്, റഷ്യ-സെർബിയ, സ്ലൊവേനിയ-ഗ്രീസ്, തുർക്കി- ഹംഗറി, ഫിൻലൻഡ്-വെയിൽസ്, മോൾഡോവ കൊസോവോ, ഉക്രയിൻ-സ്വിറ്റ്സർലൻഡ് മത്സരങ്ങളും അവസാനിച്ചു.
International football is back this week!
55 nations
4 leagues
14 groups
1 trophyNeed a reminder on how the UEFA #NationsLeague works? pic.twitter.com/Vtax1NweC1
— UEFA (@UEFA) September 2, 2020
നവംബർ 19 വരെയാണ് നേഷൻസ് ലീഗ് മസ്തരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. കോവിഡ് രോഗവ്യാപനത്തിനുശേഷം ഫുട്ബോൾ മത്സരങ്ങൾ മാസങ്ങളോളം നിർത്തിവച്ചതിനു ശേഷം ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾ നേഷൻസ് ലീഗിലൂടെയാണ് പുനരാരംഭിക്കുന്നത്.
Read More: മെസി ബാഴ്‌സയിൽ തുടർന്നേക്കും; സൂചന നൽകി പിതാവ്
ടീം റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാല് ലീഗായിട്ടാണ് നേഷൻസ് ലീഗ് മത്സരങ്ങൾ ക്രമീകരിക്കുന്നത്. 55 ദേശീയ ടീമുകൾ പങ്കെടുക്കും. മൂന്ന് ലീഗുകളിൽ നാല് ഗ്രൂപ്പുകളിലായി 16 വീതം ടീമുകൾ പങ്കെടുക്കും. നാലാം ലീഗിൽ രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ടീമുകളും മത്സരിക്കും.
ലീഗ് എ
ഗ്രൂപ്പ് 1: നെതർലാന്റ്സ്, ഇറ്റലി, ബോസ്നിയ-ഹെർസഗോവിന, പോളണ്ട്
ഗ്രൂപ്പ് 2: ഇംഗ്ലണ്ട്, ബെൽജിയം, ഡെൻമാർക്ക്, ഐസ്‌ലാന്റ്
ഗ്രൂപ്പ് 3: പോർച്ചുഗൽ, ഫ്രാൻസ്, സ്വീഡൻ, ക്രൊയേഷ്യ
ഗ്രൂപ്പ് 4: സ്വിറ്റ്സർലൻഡ്, സ്പെയിൻ, ഉക്രെയ്ൻ, ജർമ്മനി
ലീഗ് ബി
ഗ്രൂപ്പ് 1: ഓസ്ട്രിയ, നോർവേ, നോർത്തേൺ അയർലൻഡ്, റൊമാനിയ
ഗ്രൂപ്പ് 2: ചെക്ക് റിപ്പബ്ലിക്, സ്കോട്ട്ലൻഡ്, സ്ലൊവാക്യ, ഇസ്രായേൽ
ഗ്രൂപ്പ് 3: റഷ്യ, സെർബിയ, തുർക്കി, ഹംഗറി
ഗ്രൂപ്പ് 4: വെയിൽസ്, ഫിൻലാൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ബൾഗേറിയ
ലീഗ് സി
ഗ്രൂപ്പ് 1: അസർബൈജാൻ, ലക്സംബർഗ്, സൈപ്രസ്, മോണ്ടിനെഗ്രോ
ഗ്രൂപ്പ് 2: അർമേനിയ, എസ്റ്റോണിയ, നോർത്ത് മാസിഡോണിയ, ജോർജിയ
ഗ്രൂപ്പ് 3: മോൾഡോവ, സ്ലൊവേനിയ, കൊസോവോ, ഗ്രീസ്
ഗ്രൂപ്പ് 4: കസാക്കിസ്ഥാൻ, ലിത്വാനിയ, ബെലാറസ്, അൽബേനിയ
ലീഗ് ഡി
ഗ്രൂപ്പ് 1: മാൾട്ട, അൻഡോറ, ലാറ്റ്വിയ, ഫറോ ദ്വീപുകൾ
ഗ്രൂപ്പ് 2: സാൻ മറിനോ, ലിച്ചെൻസ്റ്റൈൻ, ജിബ്രാൾട്ടർ