കോവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും കളി മൈതാനങ്ങൾ ഉൾപ്പടെ നിശ്ചമാകുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം മുടങ്ങി കിടന്നിരുന്ന ലീഗ് മത്സരങ്ങൾ പുനഃരാരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ യൂറോ കപ്പ് ഉൾപ്പടെ മാറ്റിവച്ചതോടെ രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ യുവേഫ നേഷൻസ് ലീഗിലൂടെ രാജ്യാന്തര ഫുട്ബോൾ വീണ്ടും സജീവമാവുകയാണ്. ഒരു ഫുട്ബോൾ മത്സരം പോലെ തന്നെ കളിയും തിരിച്ചെത്തിയിരിക്കുകയാണ്.
യൂറോപ്യൻ ഫുട്ബോളിൽ പുതിയ പരീക്ഷണമായി രണ്ട് വർഷം മുമ്പാണ് നേഷൻസ് ലീഗിന് തുടക്കം കുറിച്ചത്. ഇതിന്റെ രണ്ടാം പതിപ്പിലേക്ക് എത്തുമ്പോൾ അത് രാജ്യാന്തര ഫുട്ബോളിന്റെ തിരിച്ചുവരവിനുകൂടി വേദിയാവുകയാണ്. 2019 നവംബർ മാസത്തിലാണ് അവസാനമായി ഒരു രാജ്യാന്തര മത്സരം സംഘടിപ്പിക്കപ്പെട്ടത്. യൂറോപ്പിന് മാത്രമല്ല ലോകത്തെമ്പാടുമുള്ള കായിക താരങ്ങൾക്കും പ്രേമികൾക്കും പ്രതീക്ഷ നൽകുന്നതാണ് നേഷൻസ് ലീഗിന്റെ സംഘാടനം.
Also Read: UEFA Nations League: അവസാന മിനിറ്റിൽ സ്‌പെയിനിനെ ഒപ്പമെത്തിച്ച് ഗയാ; ജർമ്മനിക്കെതിരെ നാടകീയ സമനില
നിലവിലെ ചാംപ്യന്മാരായ പോർച്ചുഗൽ അടക്കം 55 ടീമുകളാണ് നേഷൻസ് ലീഗിൽ ഏറ്റുമുട്ടുന്നത്. പ്രഥമ സീസണിൽ ‘ലീഗ് ബി’യിലെ ഗ്രൂപ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായവർക്ക് ഇക്കുറി ലീഗ് ‘എ’യിലേക്ക് സ്ഥാനക്കയറ്റമുണ്ട്. എന്നാൽ, ആരും തരംതാഴ്ത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ ‘എ’യിൽ 12 ടീമായിരുന്നുവെങ്കിൽ ഇക്കുറി 16 ആയി. ‘എ’, ‘ബി’, ‘സി’, ‘ഡി’ ലീഗുകളിലായി 55 ടീമുകളാണ് മാറ്റുരക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ജർമ്മനിയും സ്‌പെയിനും മത്സരം സമനിലയിൽ അവസാനിപ്പിച്ചിരുന്നു. ഓരോ ഗോൾ വീതം നേടിയാണ് ഇരു ടീമുകളും മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. മത്സരത്തിന്റെ അവസാന മിനിറ്റ് വരെ ലീഡ് നിലനിർത്താനായെങ്കിലും ഗയായുടെ ഗോളിൽ ജർമ്മനിയെ സ്‌പെയിൻ പിടിച്ചുകെട്ടുകയായിരുന്നു. ജർമ്മനി ജയം ഉറപ്പിച്ച മത്സരത്തിന്റെ 90-ാം മിനിറ്റിലായിരുന്നു ഗയായുടെ ഗോൾ പിറന്നത്.
Also Read: മെസി ബാഴ്‌സയിൽ തുടർന്നേക്കും; സൂചന നൽകി പിതാവ്
ലാത്വിയ- അൻഡോറ മത്സരത്തോടെയാണ് ആദ്യ മത്സര ദിനം ആരംഭിച്ചത്. ഉദ്ഘാടന മത്സരം ഗോൾ രഹിതമായ സമനിലയോടെ അവസാനിച്ചിരുന്നു. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു ലാത്വിയ അൻഡോറ മത്സരം. ഫാറോ ഐലൻഡ്- മാൾട്ട, ബൾഗേറിയ- അയർലൻഡ്, റഷ്യ-സെർബിയ, സ്ലൊവേനിയ-ഗ്രീസ്, തുർക്കി- ഹംഗറി, ഫിൻലൻഡ്-വെയിൽസ്, മോൾഡോവ കൊസോവോ, ഉക്രയിൻ-സ്വിറ്റ്സർലൻഡ് മത്സരങ്ങളും അവസാനിച്ചു.
International football is back this week!
55 nations
4 leagues
14 groups
1 trophyNeed a reminder on how the UEFA #NationsLeague works? pic.twitter.com/Vtax1NweC1
— UEFA (@UEFA) September 2, 2020
നവംബർ 19 വരെയാണ് നേഷൻസ് ലീഗ് മസ്തരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. കോവിഡ് രോഗവ്യാപനത്തിനുശേഷം ഫുട്ബോൾ മത്സരങ്ങൾ മാസങ്ങളോളം നിർത്തിവച്ചതിനു ശേഷം ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾ നേഷൻസ് ലീഗിലൂടെയാണ് പുനരാരംഭിക്കുന്നത്.
Read More: മെസി ബാഴ്‌സയിൽ തുടർന്നേക്കും; സൂചന നൽകി പിതാവ്
ടീം റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാല് ലീഗായിട്ടാണ് നേഷൻസ് ലീഗ് മത്സരങ്ങൾ ക്രമീകരിക്കുന്നത്. 55 ദേശീയ ടീമുകൾ പങ്കെടുക്കും. മൂന്ന് ലീഗുകളിൽ നാല് ഗ്രൂപ്പുകളിലായി 16 വീതം ടീമുകൾ പങ്കെടുക്കും. നാലാം ലീഗിൽ രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ടീമുകളും മത്സരിക്കും.
ലീഗ് എ
ഗ്രൂപ്പ് 1: നെതർലാന്റ്സ്, ഇറ്റലി, ബോസ്നിയ-ഹെർസഗോവിന, പോളണ്ട്
ഗ്രൂപ്പ് 2: ഇംഗ്ലണ്ട്, ബെൽജിയം, ഡെൻമാർക്ക്, ഐസ്‌ലാന്റ്
ഗ്രൂപ്പ് 3: പോർച്ചുഗൽ, ഫ്രാൻസ്, സ്വീഡൻ, ക്രൊയേഷ്യ
ഗ്രൂപ്പ് 4: സ്വിറ്റ്സർലൻഡ്, സ്പെയിൻ, ഉക്രെയ്ൻ, ജർമ്മനി
ലീഗ് ബി
ഗ്രൂപ്പ് 1: ഓസ്ട്രിയ, നോർവേ, നോർത്തേൺ അയർലൻഡ്, റൊമാനിയ
ഗ്രൂപ്പ് 2: ചെക്ക് റിപ്പബ്ലിക്, സ്കോട്ട്ലൻഡ്, സ്ലൊവാക്യ, ഇസ്രായേൽ
ഗ്രൂപ്പ് 3: റഷ്യ, സെർബിയ, തുർക്കി, ഹംഗറി
ഗ്രൂപ്പ് 4: വെയിൽസ്, ഫിൻലാൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ബൾഗേറിയ
ലീഗ് സി
ഗ്രൂപ്പ് 1: അസർബൈജാൻ, ലക്സംബർഗ്, സൈപ്രസ്, മോണ്ടിനെഗ്രോ
ഗ്രൂപ്പ് 2: അർമേനിയ, എസ്റ്റോണിയ, നോർത്ത് മാസിഡോണിയ, ജോർജിയ
ഗ്രൂപ്പ് 3: മോൾഡോവ, സ്ലൊവേനിയ, കൊസോവോ, ഗ്രീസ്
ഗ്രൂപ്പ് 4: കസാക്കിസ്ഥാൻ, ലിത്വാനിയ, ബെലാറസ്, അൽബേനിയ
ലീഗ് ഡി
ഗ്രൂപ്പ് 1: മാൾട്ട, അൻഡോറ, ലാറ്റ്വിയ, ഫറോ ദ്വീപുകൾ
ഗ്രൂപ്പ് 2: സാൻ മറിനോ, ലിച്ചെൻസ്റ്റൈൻ, ജിബ്രാൾട്ടർ