scorecardresearch
Latest News

UEFA Euro 2020 Portugal 3- 0 Hungary- Result: ഇരട്ട ഗോൾ നേടി റോണോ; ഹംഗറിയെ തകർത്ത് പോർച്ചുഗൽ

ഗോൾ രഹിത സമനിലയിൽ മുന്നോട്ട് പോയ മത്സരത്തിൽ 84ാം മിനുറ്റിലാണ് പോർച്ചുഗലിന്റെ ആദ്യ ലീഡ്

UEFA Euro 2020 Portugal 3- 0 Hungary- Result: ഇരട്ട ഗോൾ നേടി റോണോ; ഹംഗറിയെ തകർത്ത് പോർച്ചുഗൽ
ഫൊട്ടോ: ഫെയ്സ്ബുക്ക്/ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Euro 2020 Portugal 3- 0 Hungary- Result Goal: യൂറോ 2020 മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഹംഗറിയെ തകർത്ത് പോർച്ചുഗൽ. പോർച്ചുഗലിന് വേണ്ടി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടി. 87ാം മിനുറ്റിലും ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് റോണോയുടെ ഗോളുകൾ.

ഗോൾ രഹിത സമനിലയിൽ മുന്നോട്ട് പോയ മത്സരത്തിൽ 84ാം മിനുറ്റിലാണ് റാഫേൽ ഗ്വറേറിയോയുടെ ഗോളിലൂടെ പോർച്ചുഗൽ ആദ്യ ലീഡ് നേടിയത്. 87ാം മിനുറ്റിൽ റോണോയുടെ ആദ്യ ഗോളിൽ പോർച്ചുഗൽ ലീഡുയർത്തി. എക്സ്ട്രാ ടൈമിൽ രണ്ടാം മിനുറ്റിൽ റോണോയുടെ രണ്ടാം ഗോൾ പിറന്നതോടെ ഹംഗറിയെ 3-0ന് തോൽപിച്ച് പോർച്ചുഗൽ ആദ്യ മത്സരം പൂർത്തിയാക്കി.

യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

പോര്‍ച്ചുഗല്‍ – ഹംഗറി (രാത്രി 9.30)
ഫ്രാന്‍സ് – ജര്‍മനി (രാത്രി 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Uefa euro cup 2021 portugal hungary result score goals