UEFA Euro 2020- Italy vs Switzerland Live Streaming: രണ്ടാം ജയം ലക്ഷ്യമിട്ട് ഇറ്റലി; റഷ്യക്കും, വെയിൽസിനും ജയം

ഇന്ന് സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തിയാൽ ഇറ്റലിക്ക് തുടർച്ചയായ പത്താം ജയം സ്വന്തമാക്കാം

euro, euro 2020, euro 2020 live streaming, euro 2021 live streaming, euro live stream, euro live streaming, euro Semi final, euro Semi final live streaming, euro Semi final match, euro Semi final 2021, uefa euro Semi final, Italy vs Spain, Italy vs Spain euro 2021, Italy vs Spain live score, Italy vs Spain live streaming, Italy vs Spain Semifinals, Italy vs Spain euro 2020, euro cup 2021, euro cup 2021, യൂറോ, യൂറോ സെമി, യൂറോകപ്പ്, യൂറോ കപ്പ്, യൂറോകപ്പ് സെമി, യൂറോ കപ്പ് സെമി, ഇറ്റലി സ്പെയിൻ, ഇറ്റലി-സ്പെയിൻ, ie malayalam

UEFA Euro 2020 Today Matches Schedule-Italy vs Switzerland- Russia vs Finland, Turkey vs Italy: യൂറോ കപ്പില്‍ ഇന്ന് ഗ്രൂപ്പ് എയിൽ ഇറ്റലി സ്വിറ്റ്സർലാൻഡിനെ നേരിടും. ഇന്ത്യൻ സമയം അർദ്ധ രാത്രി കഴിഞ്ഞ് 12.30നാണ് ഇറ്റലി-സ്വിറ്റ്സർലാൻഡ് മത്സരം.

അതേസമയം ഗ്രൂപ്പ് എയിൽ ഇന്ന് കഴിഞ്ഞ മത്സരത്തിൽ വെയിൽസ് എതിരില്ലാത്ത രണ്ട് ഗോളിന് തുർക്കിയെ തോൽപിച്ചു. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ റഷ്യ ഫിൻലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു.

ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ഇറ്റലി ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടാനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ നേടി സമനില പിടിച്ച ശേഷമാണ് സ്വിറ്റ്സർലൻഡും വെയിൽസും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ബെൽജിയത്തിനോട് പരാജയപ്പെട്ടാണ് റഷ്യ സീസൺ ആരംഭിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെൽജിയം റഷ്യയെ ആദ്യ മത്സരത്തിൽ തോൽപിച്ചത്. ഡെൻമാർക്കിനെ എതിരില്ലാതെ ഒരു ഗോളിന് പരാജയപ്പെടുത്തിയ ശേഷമാണ് ഫിൻലാൻഡ് ഇന്ന് റഷ്യയെ എതിരിടാനിറങ്ങുന്നത്.

ഫിൻലാൻഡ്- ഡെൻമാർക്ക് മത്സരത്തിനിടെയാണ് ഡാനിഷ് കാപ്റ്റൻ ക്രിസ്റ്റ്യൻ എറിക്സണെ തളർന്നു വീണതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഒന്നര മണിക്കൂറോളം നിർത്തി വച്ച മത്സരം എറിക്സൺ ഇല്ലാതെ പുനരാരംഭിച്ച ശേഷമാണ് ഫിൻലാൻഡ് വിജയഗോൾ നേടിയത്.

ഗ്രൂപ്പിൽ ഡെൻമാർക്കും- ബെൽജിയവും തമ്മിലുള്ള മത്സരം വ്യാഴാഴ്ട നടക്കും. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 9.03നാണ് ഡെൻമാർക്ക്-ബെൽജിയം മത്സരം.

തുർക്കിക്കതിരായ വിജയം ഇറ്റലിയുടെ തുടർച്ചയായ ഒമ്പതാം ജയമാണ്. ഇന്നത്തെ മത്സരത്തിൽ കൂടെ ജയിച്ചാൽ 10ാമത്തെ തുടർച്ചയായ ജയം സ്വന്തമാക്കാം. ഒപ്പം നടപ്പ് യൂറോ സീസണിലെ രണ്ടാം ജയവും.

സ്വിറ്റ്സർലൻഡ് അവരുടെ 14 യൂറോ ഫൈനൽ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. ക്വാളിഫയിങ് റൗണ്ടിലേത് അടക്കം അവസാന 15 മത്സരങ്ങളിൽ ഒരു തവണ മാത്രമേ അവർ പരാജയപ്പെട്ടിട്ടുള്ളൂ. മറ്റ് 14 മത്സരങ്ങളിലും വിജയമോ സമനിലയോ നേടാൻ അവർക്ക് കഴിഞ്ഞു.

Euro Cup 2020 Matches Today- In IST- യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

  • റഷ്യ-ഫിൻലൻഡ് – 6.30
  • തുർക്കി-വെയിൽസ് – 9.30
  • ഇറ്റലി-സ്വിറ്റ്സർലാൻഡ് – 12.30

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Uefa euro cup 2021 italy vs switserland live streaming live score

Next Story
കൊക്കക്കോളക്ക് പകരം വെള്ളമെടുത്ത് റൊണാൾഡൊ; കമ്പനിക്ക് ഉണ്ടായ നഷ്ടം നാല് ബില്യൺ ഡോളർCristiano Ronaldo, UEFA EURO
The moderation of comments is automated and not cleared manually by malayalam.indianexpress.com