Latest News

UEFA EURO 2020- England Germany Score, Result: ജർമനിയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ

UEFA EURO 2020- England Germany Score, Result: എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇംഗ്ലണ്ട് ജർമനിയെ പരാജയപ്പെടുത്തിയത്

UEFA EURO 2020, England
ഇംഗ്ലണ്ട് താരങ്ങള്‍ പരിശീലനത്തിനിടെ. Photo: Facebook/England football team

UEFA EURO 2020- England Germany Score, Result: യുവേഫ യൂറോ 2020ലെ റൗണ്ട് ഓഫ് 16ലെ ഏഴാം മത്സരത്തിൽ ജർമനിയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് വൈരികളായ ജർമനിയെ ഇംഗ്ലണ്ട് തകർത്തത്. മത്സരത്തിന്റെ അവസാന 20 മിനുറ്റിലായാണ് ഇംഗ്ലണ്ടിന്റെ ഇരു ഗോളുകളും.

റഹീം സ്റ്റെർലിങ്ങാണ് 75ാം മത്സരത്തിൽ ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടിയത്. 86ാം മിനുറ്റിൽ ഹാരി കെയിൻ രണ്ടാം ഗോളും നേടി.

റൗണ്ട് ഓഫ് 16ൽ ഒരു മത്സരം മാത്രം അവശേഷിക്കേ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ച ഏഴാമത്തെ ടീമായി ഇംഗ്ലണ്ട് മാറി. സ്വീഡൻ- ഉക്രയിൻ മത്സരം കൂടിയാണ് പ്രീ ക്വാർട്ടറിൽ ഇനി പൂർത്തിയാവാനുള്ളത്. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് 12.30നാണ് സ്വീഡൻ ഉക്രയിൻ മത്സരം.

Read More: UEFA EURO 2020: യൂറോയിൽ സ്വിസ് പോരാട്ടവീര്യം; ഫ്രാൻസിന് ‘അടിതെറ്റി’, പുറത്ത്

ജൂലൈ രണ്ട് മുതസാണ് ക്വാർട്ടർ മത്സരങ്ങൾ. സ്വിറ്റ്സർലൻഡ്, സ്പെയിൻ, ബെൽജിയം, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക് ടീമുകൾ ഇതിനകം ക്വാർട്ടറിൽ ഇടം നേടി. പോർച്ചുഗൽ, ഫ്രാൻസ്, ക്രൊയേഷ്യ, നെതർലാൻ്ഡ്സ്, ഓസ്ട്രിയ, വെയിൽസ് ടീമുകൾ റൗണ്ട് ഓഫ് 16ൽ പുറത്തായി.

വെള്ളിയാഴ്ച രാത്രി 9.30 നുള്ള ആദ്യ ക്വാർട്ടറിൽ സ്പെയിൻ സ്വിറ്റ്സർലൻഡിനെ നേരിടും. 12.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബെൽജിയവും ഇറ്റലിയും ഏറ്റുമുട്ടും. ജൂലൈ മൂന്ന് ശനിയാഴ്ച രാത്രി 9.30നുള്ള മൂന്നാം മത്സരത്തിൽ ഡെൻമാർക്കും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും. ശനിയാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12.30നാണ് നാലാം ക്വാർട്ടർ ഫൈനൽ മത്സരം. ഇംഗ്ലണ്ടും സ്വീഡൻ-ഉക്രയിൻ മത്സരത്തിലെ ജേതാക്കളും നാലാം ക്വാർട്ടറിൽ ഏറ്റുമുട്ടും.

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Writing Helper

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Uefa euro cup 2021 england vs germany score results goals live streaming and and sweden vs ukraine

Next Story
ഇംഗ്ലണ്ടിൽ ഐസൊലേഷൻ ചട്ടങ്ങൾ ലംഘിച്ചു; ശ്രീലങ്കൻ ക്രിക്കറ്റ് ടീം അംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചുsri lanka cricket, Kusal Mendis, Niroshan Dickwella, Danushka Gunathilaka, sri lanka cricket suspend, Kusal Mendis suspended, Kusal Mendis smoking, watch Kusal Mendis smoking, Dickwella suspended, sri lanka cricket news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com